ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെക്കൊണ്ട് റിവ്യൂ എടുപ്പിക്കുന്ന സർഫ്രാസ് ഖാന്റെ ആവേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മത്സരത്തിന്റെ 24-ാം ഓവറിലെ അവസാന പന്തിലാണ് രസകരമായ സംഭവം. രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ പന്ത് ലെഗ് സൈഡിൽ പുറത്തേയ്ക്ക് പോയി. ഇതിൽ ബാറ്റുവെച്ച ന്യൂസിലാൻഡ് ബാറ്റർ വിൽ യങ്ങിന് പിഴച്ചു. ഇൻസൈഡ് എഡ്ജായി ബോൾ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിലേക്ക്.
ഇന്ത്യൻ താരങ്ങൾ ഔട്ടിനായി ശക്തമായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. പിന്നാലെ രവിചന്ദ്രൻ അശ്വിൻ രോഹിത് ശർമയെ സമീപിച്ചു. എന്നാൽ രോഹിത് റിവ്യൂ എടുക്കുന്നതിനോട് താൽപ്പര്യമില്ലായിരുന്നു. ഈ സമയത്താണ് സര്‍ഫറാസ് ഇടപെട്ടത്. അത് ഔട്ടാണെന്ന് തനിക്ക് ഉറപ്പാണെന്നും റിവ്യൂ എടുക്കണമെന്നും സര്‍ഫറാസ് രോഹിത് ശർമയോട് ആവശ്യപ്പെട്ടു. വിരാട് കോഹ്‍ലി കൂടി റിവ്യൂ എടുക്കണമെന്ന് പറഞ്ഞതോടെ രോഹിത് അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് അപ്പീൽ നൽകി.
in #2nd_Test
— A. Wahid (@A__Wahid) October 24, 2024
Keeper Bowler Captain kisi ko nahi Suna
Sarfaraz khan Bola Please Mujh Par Bharosa Karo.#INDvsNZ pic.twitter.com/wkyTUNmMqp
മൂന്നാം അമ്പയറുടെ പരിശോധനയിൽ വിൽ യങ്ങിന്റെ ബാറ്റിൽ ചെറുതായി പന്ത് തട്ടിയെന്ന് വ്യക്തമായി. പിന്നാലെ താരം ഔട്ടാണെന്ന് അമ്പയർ വിധിക്കുകയായിരുന്നു. സര്‍ഫറാസ് ഖാന്റെ ശക്തമായ ഇടപെടൽ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റും നൽകി. റിവ്യൂ ശരിയായതിൽ രോഹിത് ശർമയും സംഘവും ഏറെ സന്തോഷവാന്മാരായി കാണപ്പെട്ടു.
Content Highlights: Sarfaraz Khan Convinces Rohit Sharma To Take Brilliant DRS Call