58ന് എട്ട് വിക്കറ്റ് പോയ ടീമിന് രക്ഷകനാകണം; അത് അയാൾക്ക് മാത്രമേ കഴിയൂ

ശ്രീലങ്കയ്ക്കെതിരെ വെടിക്കെട്ടുമായി വെസ്റ്റ് ഇൻഡീസ് താരം

dot image

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി ഷെർഫെയ്ൻ റൂഥർഫോർഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ തകർന്നപ്പോഴാണ് റൂഥർഫോർഡ് ക്രീസിലെത്തിയത്. പിന്നാലെ 82 പന്തിൽ ഏഴ് ഫോറും നാല് സിക്സും സഹിതം റൂഥർഫോർഡ് 80 റൺസെടുത്തു. മഴമൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 36 ഓവറിൽ 189 റൺസിലെത്തിക്കാൻ റൂഥർഫോർഡിന്റെ വെടിക്കെട്ടിന് സാധിച്ചു.

61 പന്തിൽ ആറ് ഫോറടക്കം 50 റൺസെടുത്ത് പുറത്താകാതെ നിന്ന ​ഗുഡകേഷ് മോട്ടിയുടെ ശക്തമായ പിന്തുണ റൂഥർഫോർഡിന് ഉണ്ടായിരുന്നു. ഇരുവരും ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 119 റൺസ് വിൻഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന ഒമ്പതാം വിക്കറ്റ് പാട്ണർഷിപ്പാണ്. മൂന്ന് താരങ്ങൾ മാത്രമാണ് വിൻഡീസ് നിരയിൽ മൂന്നക്കം കടന്നത്. ശ്രീലങ്കയ്ക്കായി വനീന്ദു ഹസരങ്ക നാല് വിക്കറ്റുകൾ വീഴ്ത്തി.

റുഥർഫോർഡിന്റെയും ​ഗുഡകേഷ് മോട്ടിയുടെയും രക്ഷാപ്രവർത്തനം പക്ഷേ ശ്രീലങ്കൻ വിജയത്തിന് തടയിട്ടില്ല. 38.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ചരിത് അസലങ്ക 62 റൺസുമായി പുറത്താകാതെ നിന്നു. നിഷാൻ മധുശങ്കയും സദീര സമരവിക്രമയും 38 റൺസ് വീതവും നേടി. വിൻഡീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Contnent Highlights: Sherfane Rutherford's rescue work made remarkable comeback for West Indies cricket against Sri Lanka

dot image
To advertise here,contact us
dot image