'സോറി, എനിക്ക് മനസിലായില്ല!'; പാകിസ്താൻ ജേർണലിസ്റ്റിന്റെ ഇംഗ്ലീഷ് മനസിലാക്കാൻ പാടുപെട്ട് ബെൻ സ്റ്റോക്സ്

ഇം​ഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുമ്പായാണ് സംഭവം ഉണ്ടായത്.

dot image

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനോട് ചോദ്യം ചോദിക്കാൻ ബുദ്ധിമുട്ടി പാകിസ്താൻ ജേർണലിസ്റ്റ്. ഇം​ഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുമ്പായാണ് സംഭവം ഉണ്ടായത്. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ 800ലധികം റൺസ് ഇം​ഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ അടിച്ചുകൂട്ടിയിരുന്നു. ഇത് മൂന്നാം ടെസ്റ്റിൽ ആവർത്തിക്കുമോ എന്നായിരുന്നു പാകിസ്താൻ ജേർണലിസ്റ്റിന്റെ ചോദ്യം. ആദ്യ തവണ ചോദ്യം മനസിലായില്ലെന്ന് ബെൻ സ്റ്റോക്സ് പ്രതികരിച്ചു. ഇതോടെ പാകിസ്താൻ ജേർണലിസ്റ്റ് ചോദ്യം ആവർത്തിച്ചു. വീണ്ടും ചോദ്യം മനസിലായില്ലെന്നായിരുന്നു സ്റ്റോക്സിന്റെ മറുപടി.

മൂന്നാമതും പാക് ജേർണലിസ്റ്റ് ചോദ്യം ആവർത്തിച്ചപ്പോൾ ബെൻ സ്റ്റോക്സ് ഇരിപ്പടത്തിൽ നിന്ന് കൂടുതൽ മുന്നോട്ട് നീങ്ങി. ഇത്തവണ ഒരുവിധത്തിൽ പാകിസ്താൻ മാധ്യമപ്രവർത്തകൻ ചോദ്യം എന്തെന്ന് ഇം​ഗ്ലീഷ് ക്യാപ്റ്റനെ മനസിലാക്കി. ഒടുവിൽ മറുപടിയായി ആദ്യ ടെസ്റ്റിലേതു പോലെ മൂന്നാം മത്സരത്തിലും വലിയൊരു സ്കോറിലേക്ക് ഇം​ഗ്ലണ്ടിന് എത്താൻ സാധിച്ചാൽ അത് മികച്ച അനുഭവമാകും എന്ന് ബെൻ സ്റ്റോക്സ് പ്രതികരിച്ചു.

മുൾട്ടാനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബാറ്റിങ് പിച്ചൊരുക്കിയിട്ടും ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്താൻ പാകിസ്താന് സാധിച്ചിരുന്നില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിം​ഗ്സിൽ 556 റൺസ് നേടി. മറുപടിയായി ഒന്നാം ഇന്നിം​ഗ്സിൽ എട്ടിന് 823 എന്ന റെക്കോർഡ് ടോട്ടൽ നേടാൻ ഇം​ഗ്ലണ്ടിന് സാധിച്ചു. രണ്ടാം ഇന്നിം​ഗ്സിൽ പാകിസ്താൻ വെറും 220 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ഒരിന്നിം​ഗ്സിനും 47 റൺസിനും ഇം​ഗ്ലണ്ട് മത്സരം വിജയിച്ചു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയിച്ച് പാകിസ്താൻ പരമ്പര സമനിലയാക്കി. നിർണായകമായ മൂന്നാം ടെസ്റ്റ് വിജയിക്കുന്ന ടീം പരമ്പര വിജയം സ്വന്തമാക്കും.

Content Highlights: Pakistan Reporter Confuses Ben Stokes With Broken English. England Star's Reaction Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us