ശശാങ്ക് പഞ്ചാബ് കിങ്‌സില്‍ നിന്നും പുറത്തേക്കോ?; വലിയ സൂചന നല്‍കി താരം

കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായ താരമാണ് ശശാങ്ക് സിങ്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മുന്നോടിയായുള്ള മെഗാതാരലേലത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലേലത്തിന് മുന്നോടിയായി പല വമ്പന്‍ താരങ്ങളും കൂടുമാറുമെന്നുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമാവുകയാണ്. ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ യുവബാറ്റര്‍ ശശാങ്ക് സിങ്ങിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായ താരമായ ശശാങ്ക് അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശശാങ്കിന്റെ ഇന്‍സ്റ്റഗ്രാം ബയോയിലെ മാറ്റമാണ് പഞ്ചാബ് വിടുന്നുവെന്ന സംശയത്തിന് ശക്തിപകര്‍ന്നത്. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്നാണ് പഞ്ചാബ് കിങ്‌സിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. ഇതാണ് പഞ്ചാബില്‍ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

Punjab Kings player Shashank Singh's Instagram Bio

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിലേക്കുള്ള ശശാങ്കിന്റെ വരവ് തീര്‍ത്തും യാദൃശ്ചികമായിരുന്നു. ആളുമാറിയാണ് ശശാങ്ക് ടീമിലെത്തിയത്. മറ്റൊരു താരത്തെയായിരുന്നു പഞ്ചാബ് വാങ്ങാന്‍ ഉദ്ദേശിച്ചത്. ഇത് പഞ്ചാബിന് വലിയ നാണക്കേടായിരുന്നു. എന്നാല്‍ വീണുകിട്ടിയ അവസരം മികച്ച രീതിയില്‍ ഉപയോഗിച്ച ശശാങ്ക് പഞ്ചാബ് ഹീറോയായി മാറുകയായിരുന്നു.

ഐപിഎല്‍ 2024ലെ താരലേലത്തില്‍ അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് പഞ്ചാബ് കിംഗ്സ് ശശാങ്കിനെ ടീമിലെടുത്തത്. ഗുജറാത്തിനെതിരെ 29 പന്തില്‍ 61 റണ്‍സടിച്ച് ടീമിനെ വിജയിപ്പിച്ചതോടെ ശശാങ്ക് പഞ്ചാബിലെ മിന്നും താരമായി മാറി. തുടർന്നുള്ള മത്സരങ്ങളിലെല്ലാം ശശാങ്ക് മിന്നും ഫോമോടെ അവരുടെ മികച്ച കണ്ടെത്തലുകളിലൊന്നായി മാറിയിരുന്നു.

Content Highlights: Punjab Kings Star Shashank Singh Removes The Team Name From His Instagram Bio Ahead Of The IPL 2025 Auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us