കൊൽക്കത്ത വിട്ടാൽ അയ്യരെ പൊന്നും വിലയ്ക്ക് വാങ്ങാൻ ലക്ഷ്യമിടുന്നത് രണ്ട് ടീമുകൾ; റിപ്പോർട്ട്

ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ക്യാപ്റ്റനെ കൈവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ശ്രേയസ് അയ്യരിനെ ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെം​​ഗളൂരുവും പഞ്ചാബ് കിങ്സും. ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ക്യാപ്റ്റനെ കൈവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച താരങ്ങളുടെ നീണ്ട നിര ഉണ്ടെന്നതാണ് കൊൽക്കത്തയിൽ അയ്യരുടെ സ്ഥാനത്തിന് തിരിച്ചടിയാകുന്നത്. അങ്ങനെയെങ്കിൽ അയ്യരെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് ബെം​ഗളൂരുവിന്റെയും പഞ്ചാബിന്റെയും നീക്കം.

40 കാരനായ നായകൻ ഫാഫ് ഡു പ്ലെസിസിന് പകരക്കാരനെ കണ്ടെത്തുകയാണ് റോയൽ ചലഞ്ചേഴ്സിന്റെ മുന്നിലുള്ള വെല്ലുവിളി. അടുത്ത സീസണിൽ ഫാഫ് ഐപിഎൽ കളിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. താരത്തെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ആഗ്രഹിക്കുന്നുണ്ടോയെന്ന കാര്യത്തിലും തീരുമാനം വരേണ്ടതുണ്ട്.

ശിഖർ ധവാന് പകരക്കാരനെയാണ് പഞ്ചാബ് കിങ്സ് തേടുന്നത്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങൾ മാത്രമാണ് ധവാൻ പഞ്ചാബ് നായകനായിരുന്നത്. പിന്നാലെ സാം കരൺ പഞ്ചാബിനെ നയിച്ചുവെങ്കിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ശ്രേയസ് അയ്യരുടെ നായക മികവിനൊപ്പം റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങളും ഒത്തുചേർന്നാൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പഞ്ചാബ് മാനേജ്മെന്റ് ചിന്തിച്ചേക്കും.

Content Highlights: Two franchises might bid for Shreyas Iyer in IPL mega auction

dot image
To advertise here,contact us
dot image