രഞ്ജിയിൽ കേരളത്തിന് വീണ്ടും വില്ലനായി മഴ; ബം​ഗാളിനെതിരായ മത്സരം വൈകുന്നു

കർണാടകയ്ക്കെതിരായ കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴയെ തുടർന്ന് സമനിലയിൽ കലാശിച്ചിരുന്നു

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവും ബം​ഗാളും തമ്മിലുള്ള മത്സരം മഴമൂലം വൈകുന്നു. കൊൽക്കത്തയിൽ നടക്കേണ്ട മത്സരത്തിൽ ടോസ് പോലും ഇതുവരെ നടന്നിട്ടില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നിരുന്നു. കർണാടകയ്ക്കെതിരായ കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴയെ തുടർന്ന് സമനിലയിൽ കലാശിച്ചിരുന്നു. വെറും 50 ഓവർ മാത്രമാണ് കർണാടക-കേരള മത്സരം നടന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയം മാത്രമാണ് കേരളത്തിന് കളിക്കാനായത്. ഈ മത്സരത്തിൽ കേരളം വിജയിച്ചിരുന്നു.

മഴമൂലം മത്സരം വൈകുമ്പോൾ ഇന്ത്യൻ താരം കൂടിയായ സഞ്ജു സാംസണാണ് തിരിച്ചടിയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ടെസ്റ്റ് ടീമിലേക്ക് പരി​ഗണിക്കാമെന്ന് സഞ്ജുവിനോട് ഇന്ത്യൻ ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ വാക്ക് നൽകിയിരുന്നു. എന്നാൽ മഴമൂലം മത്സരം വൈകുകയാണ്. നവംബർ എട്ട് മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര തുടങ്ങുമെന്നതിനാൽ അടുത്ത മത്സരത്തിൽ സഞ്ജുവിന് കളിക്കാനും സാധിച്ചേക്കില്ല.

ബംഗാളിനെതിരായ മത്സരത്തിനുള്ള കേരള ടീം: സച്ചിൻ ബേബി(ക്യാപ്റ്റൻ), വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരജിത്ത്, സഞ്ജു സാംസൺ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്, എംഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, ഫാസിൽ ഫാനൂസ്, കൃഷ്ണ പ്രസാദ്.

Content Highlights: Kerala's Ranji Match against Bengal is delaying due to rain

dot image
To advertise here,contact us
dot image