നമ്മളറിയുന്ന ചേസ് മാസ്റ്റർ ഇതല്ല; ആദ്യ ഇന്നിങ്സിനു പുറമേ രണ്ടാം ഇന്നിങ്സിലും സാന്റ്നർക്കു മുന്നിൽ വീണ കോഹ്ലി

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായതിനപ്പുറം ആരാധകരെയും താരത്തെയും നിരാശരാക്കുന്നത് അദ്ദേഹം ഔട്ടായ വിധമായിരുന്നു.

dot image

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും നിറം മങ്ങിയ പ്രകടനത്തോടെ വിരാട് കോഹ്‌ലി ടീമിലും പുറത്തും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യൻ തോൽവിയിൽ ഏറ്റവും പഴികേൾക്കുന്നതും വിരാടാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായതിനപ്പുറം ആരാധകരെയും താരത്തെയും നിരാശരാക്കുന്നത് അദ്ദേഹം ഔട്ടായ വിധമായിരുന്നു. ഫുൾടോസ് പന്ത് എന്ന് തോന്നിക്കുന്ന പന്ത് നേരിടാനുള്ള ശ്രമത്തിനിടെയാണ് കോഹ്‌ലി പുറത്താവുന്നത് . 24–ാം ഓവറിൽ മിച്ചൽ സാന്റ്നറിന്റെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ബോൾ‍‍ഡായത്. വിക്കറ്റു പോയ നിരാശയിൽ കുറച്ചുനേരം ഗ്രൗണ്ടിൽ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോലി ഡ്രസിങ് റൂമിലേക്കു കയറിപ്പോയത്.

രണ്ടാം ഇന്നിങ്സിലാവട്ടെ, വിരാട് കോഹ്ലി 17 റൺസാണ് പുറത്തായത്. ഇത്തവണയും സാന്റ്നർക്ക് തന്നെയായിരുന്നു വിക്കറ്റ്. അതിനൊപ്പം പന്തുമായുള്ള ഓട്ടത്തിനിടയുള്ള ആശയക്കുഴപ്പത്തിന്റെ ഭാ​ഗമായി പന്തിന്റെ റണ്ണൗട്ടും ഉണ്ടായി.

ആദ്യ ഇന്നിങ്സിൽ ഒമ്പത് പന്തുകൾ നേരിട്ട കോഹ്‌ലി ഒരു റണ്ണാണ് ആകെ നേടിയത്. ഇത്തരമൊരു അപകടകരമല്ലാത്ത പന്തിൽ ബുദ്ധിമുട്ടുന്ന കോഹ്‌ലിയെ കണ്ട് ആരാധകരും ഞെട്ടിയിരുന്നു. സാധാരണ ഗതിയിൽ ഇത്തരം പന്തുകൾ അനായാസം നേരിടുന്ന താരം കൂടിയാണ് കോഹ്‌ലി. കോഹ്‌ലിയുടെ പ്രതിഭയ്ക്ക് മങ്ങൽ വീണോ എന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയും ചെയ്തു. ഏതായാലും കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി മോശം ഫോം തുടരുന്ന കോഹ്ലിയെ സംബന്ധിച്ചിടത്തോളം മറക്കാനാ​ഗ്രഹിക്കുന്ന ഒരു ടെസ്റ്റായിരിക്കും ഇത്.

Content Highlights: Virat kohli bowled off a low full toss

dot image
To advertise here,contact us
dot image