'ഇന്ത്യൻ ടീമിന്റെ പ്രശ്നം ബാറ്റിങ്ങിൽ'; രണ്ടാം ഏകദിനത്തിലെ തോൽവിയിൽ ഹർമൻപ്രീത്

'അത് പരിഹരിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാൻ കഴിയും'

dot image

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ‌. മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. എന്നാൽ എല്ലാ താരങ്ങളും രാജ്യത്തിനായി മികച്ച പ്രകടനം നടത്താൻ ആ​ഗ്രഹിക്കുന്നു. ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രശ്നങ്ങൾ. അത് പരിഹരിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാൻ കഴിയും. ഹർമൻപ്രീത് മത്സരശേഷം പ്രതികരിച്ചു.

ബൗളിങ്ങിൽ ഇന്ത്യൻ ടീം ഒരുപാട് റൺസ് വിട്ടുനൽകി. ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തി. എന്നിട്ടും ജയിക്കാവുന്ന ലക്ഷ്യമായിരുന്നു ഇന്ത്യൻ ടീമിന് മുമ്പിൽ ഉണ്ടായിരുന്നത്. രാധാ യാദവും സൈമ താക്കൂറും ബാറ്റിങ്ങിൽ നടത്തിയ മികച്ച പ്രകടനം സന്തോഷം നൽകുന്നു. എങ്കിലും വിക്കറ്റുകൾ വീണത് തിരിച്ചടിയായി. അടുത്ത മത്സരത്തിൽ വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഇന്ത്യൻ ടീം ശ്രമിക്കും. ഹർമൻപ്രീത് വ്യക്തമാക്കി.

രണ്ടാം ട്വന്റി 20യിൽ 76 റൺസിനാണ് കിവീസ് വനിതകൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 46.2 ഓവറിൽ 183 റൺസിൽ അവസാനിച്ചു. 48 റൺസും നാല് വിക്കറ്റും മൂന്ന് ക്യാച്ചുകളുമായി രാധാ യാദവ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് ഇന്ത്യൻ ടീമിനെ രക്ഷിക്കാനായില്ല. ബൗളിങ്ങിൽ 10 ഓവറിൽ 69 റൺസ് വിട്ടുകൊടുത്തത് മാത്രമാണ് രാധയുടെ പ്രകടനത്തിൽ തിരിച്ചടിയായത്.

നേരത്തെ ടോസ് ലഭിച്ച ന്യൂസിലാൻഡ് സംഘം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫി ഡിവൈൻ 79 റൺസുമായി കിവീസ് നിരയിലെ ടോപ് സ്കോററായി. സൂസി ബീറ്റ്സ് 58, മാഡി ​ഗ്രീൻ 42, ജോർജിയ പ്ലിമർ 41 എന്നിങ്ങനെയും സംഭാവന ചെയ്തപ്പോൾ ന്യൂസിലാൻഡ് മികച്ച സ്കോറിലേക്കെത്തി. ഇന്ത്യയ്ക്കായി രാധാ യാദവ് നാലും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി പറഞ്ഞ ഇന്ത്യൻ നിരയിൽ ഒമ്പതാം നമ്പറിൽ ഇറങ്ങി 48 റൺസെടുത്ത രാധാ യാദവാണ് ടോപ് സ്കോറർ. 10-ാം നമ്പറിൽ എത്തിയ സൈമ താക്കൂർ 29 റൺസെടുത്തു. ഇരുവരും ചേർ‌ന്ന ഒമ്പതാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിൽ മൂന്നാമത്തെ ഉയർന്ന റൺസ് നേടിയ താരം. 24 റൺസാണ് കൗറിന്റെ സംഭാവന. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു.

Content Highlights: Batting Is Something We Really Need To Work On: Harmanpreet Kaur After Loss In 2nd ODI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us