മഴമാറിയതും രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച; നാല് വിക്കറ്റുകൾ നഷ്ടം

മത്സരത്തിൽ ടോസ് നേടിയ ബം​ഗാൾ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു

dot image

ര‍ഞ്ജി ട്രോഫി ക്രിക്കറ്റിൽ ബം​ഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. മഴമൂലം രണ്ടാം ദിവസത്തിന്റെ അവസാന സെഷനിലാണ് മത്സരം ആരംഭിച്ചത്. ഒടുവിൽ രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 15.1 ഓവറിൽ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. നാല് റൺസോടെ സച്ചിൻ ബേബിയും ഒമ്പത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിലുള്ളത്.

മത്സരത്തിൽ ടോസ് നേടിയ ബം​ഗാൾ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കത്തിനായി ശ്രമിച്ച രോഹൻ കുന്നുന്മലിനെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 23 റൺസാണ് രോഹൻ നേടിയത്. പിന്നാലെ അഞ്ച് റൺസെടുത്ത വത്സൽ ​ഗോവിന്ദിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. ബാബ അപരജിത്ത് റൺസൊന്നും എടുക്കാതെയും നൈറ്റ് വാച്ച്മാൻ ആദിത്യ സർവതെ അഞ്ച് റൺസെടുത്തും പുറത്തായി.

അതിനിടെ ഇന്ത്യൻ താരം കൂടിയായ സഞ്ജു സാംസൺ ബം​ഗാളിനെതിരായ മത്സരം കളിക്കുന്നില്ല. താരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിന് കാരണം വ്യക്തമല്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പായി രഞ്ജി ട്രോഫിയിൽ മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു ഈ മത്സരം. പരമ്പരയ്ക്ക് മുമ്പായി സഞ്ജുവിന് വിശ്രമം അനുവദിച്ചതാവാനും സാധ്യതയുണ്ട്.

Content Highlights: Kerala struggles with bat against Bengal in Ranji Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us