ഓസ്ട്രേലിയ, സിംബാബ്‍വെ ടീമുകൾക്കെതിരെയുള്ള ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും ഉൾപ്പെട്ടിട്ടുണ്ട്. നവംബർ നാലിന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിന, ട്വന്റി മത്സരങ്ങളാണ് നടക്കുക. പിന്നാലെ നവംബർ 24 മുതലാണ് പാകിസ്താൻ സിംബാബ്‍വെയ്ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കുക. ഈ പരമ്പരയിൽ ബാബറിനും അഫ്രീദിക്കും ഇടം ലഭിച്ചിട്ടില്ല. അതിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച ഫഖർ സമാനെ എല്ലാ ടീമിൽ നിന്നും ഒഴിവാക്കി. താരത്തിന്റെ കരാർ ഉൾപ്പടെ പിസിബി റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ബാബർ അസമിനെപ്പോലുള്ള താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഫഖർ സമാന്റെ പ്രസ്താവന. ഓസ്ട്രേലിയ, സിംബാബ്‍വെ പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിന്റെ ക്യാപ്റ്റനെയും പ്രഖ്യാപിച്ചിട്ടില്ല. ഉടനെ വാർത്താ സമ്മേളനം നടത്തിയാവും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബോർഡ് അറിയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ആരാഫത്ത് മിൻഹാസ്, ബാബർ അസം, ഫൈസൽ അക്രം, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഇർഫാൻ ഖാൻ, നസീം ഷാ, സയീം അയുബ്, സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: അരാഫത്ത് മിൻഹാസ്, ബാബർ അസം, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), ജഹാൻദാദ് ഖാൻ, മുഹമ്മദ് അബാസ് അഫ്രീദി, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഇർഫാൻ ഖാൻ, നസീം ഷാ, ഓമിർ ബിൻ യൂസഫ്, സാഹിബസ്ദാ ഫർഹാൻ, സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മൊകീം, ഉസ്മാൻ ഖാൻ.
സിംബാബ്യ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, അബ്രാർ അഹമദ്, അഹമദ് ഡാനിയൽ, ഫൈസൽ അക്രം, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഇർഫാൻ ഖാൻ, സയീം ആയുബ്, സൽമാന‍് അലി ആഗ, ഷാനവാസ ദാഹ്നി, തായബ് താഹിർ.
സിംബാബ്യ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: അഹമദ് ഡാനിയൽ, അരാഫത്ത് മിൻഹാസ്, ഹാരിസ് റൗഫ്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), ജാഹനാദ് ഖാൻ, മുഹമ്മദ് അബാസ് അഫ്രീദി, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് ഇർഫാൻ ഖാൻ, ഒമൈർ ബിൻ യൂസഫ്, ക്വാസിം അക്രം, സാഹിബസ്ദാ ഫർഹാൻ, സൽമാൻ അലി ആഗ, സുഫീയാൻ മൊകീം, തായബ് താഹിർ, ഉസ്മാൻ ഖാൻ.
Content Highlights: PCB announced team for Aus and Zim series, excluded Fakar Zaman, Babar returned, captain's name surprising