രാധാ യാദവിന്റെ ഓൾ റൗണ്ട് പോരാട്ടം വിഫലം; ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഒമ്പതാം വിക്കറ്റിലാണ് ഇന്ത്യൻ ഇന്നിം​ഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പിറന്നത്

dot image

ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 76 റൺസിനാണ് കിവീസ് വനിതകൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 46.2 ഓവറിൽ 183 റൺസിൽ അവസാനിച്ചു. 48 റൺസും നാല് വിക്കറ്റും മൂന്ന് ക്യാച്ചുകളുമായി രാധാ യാദവ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് ഇന്ത്യൻ ടീമിനെ രക്ഷിക്കാനായില്ല. ബൗളിങ്ങിൽ 10 ഓവറിൽ 69 റൺസ് വിട്ടുകൊടുത്തത് മാത്രമാണ് രാധയുടെ പ്രകടനത്തിൽ തിരിച്ചടിയായത്.

നേരത്തെ ടോസ് ലഭിച്ച ന്യൂസിലാൻഡ് സംഘം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫി ഡിവൈൻ 79 റൺസുമായി കിവീസ് നിരയിലെ ടോപ് സ്കോററായി. സൂസി ബീറ്റ്സ് 58, മാഡി ​ഗ്രീൻ 42, ജോർജിയ പ്ലിമർ 41 എന്നിങ്ങനെയും സംഭാവന ചെയ്തപ്പോൾ ന്യൂസിലാൻഡ് മികച്ച സ്കോറിലേക്കെത്തി. ഇന്ത്യയ്ക്കായി രാധാ യാദവ് നാലും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി പറഞ്ഞ ഇന്ത്യൻ നിരയിൽ ഒമ്പതാം നമ്പറിൽ ഇറങ്ങി 48 റൺസെടുത്ത രാധാ യാദവാണ് ടോപ് സ്കോറർ. 10-ാം നമ്പറിൽ എത്തിയ സൈമ താക്കൂർ 29 റൺസെടുത്തു. ഇരുവരും ചേർ‌ന്ന ഒമ്പതാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിൽ മൂന്നാമത്തെ ഉയർന്ന റൺസ് നേടിയ താരം. 24 റൺസാണ് കൗറിന്റെ സംഭാവന. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു.

Content Highlights: Radha Yadav's lonely fight could not reach the target, Ind W lost to Nz W

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us