സഞ്ജു രണ്ടും കൽപ്പിച്ച് തന്നെ, ഇത്തവണ മാൻ ഓഫ് ദി സീരീസും തൂക്കും; സൗത്താഫ്രിക്ക പര്യടന പരിശീലന വീഡിയോ വൈറൽ

സൗത്താഫ്രിക്കന്‍ ടി20 പര്യടനത്തിനുള്ള ടീമിലിടം പിടിച്ച സഞ്ജു സാംസൺ ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ പരിശീലന ഗ്രൗണ്ടിൽ നടത്തുന്ന പരിശീലന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

dot image

ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ മികവ് തെളിയിച്ച സാംസൺ സഞ്ജു സൗത്ത് ആഫ്രിക്കൻ ടി20 പര്യാടനത്തിലും മികച്ച പ്രകടനത്തിന് വേണ്ടി തയ്യാറെടുക്കുന്നു. സൗത്താഫ്രിക്കന്‍ ടി20 പര്യടനത്തിനുള്ള ടീമിലിടം പിടിച്ച സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ പരിശീലന ഗ്രൗണ്ടിൽ നടത്തുന്ന പരിശീലന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താന്‍ മികച്ച ഫോമിലാണെന്നുളള സൂചനയാണ് സഞ്ജു പുറത്ത് വിട്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ ഷോട്ടുകള്‍ പായിച്ചുകൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട് സഞ്ജു.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായും സഞ്ജു ഇവിടെയാണ് പരിശീലനം നടത്തിയത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. അതേ സമയം തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും ഇന്ത്യയ്ക്കായി ഓപ്പണര്‍ റോളില്‍ സഞ്ജു തന്നെ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിഷേക് ശര്‍മയ്ക്കൊപ്പമാകും സഞ്ജു ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് അവസാന മത്സരത്തിലെ സെഞ്ച്വറി ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഹായകമായി.

വെറും 40 ബോളില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഹീറോയായത്. ഒരോവറിലെ അഞ്ച് കൂറ്റന്‍ സിക്സറുകള്‍ ഉള്‍പ്പെടെയാണിത്. കളിയില്‍ 47 ബോളില്‍ 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു പുറത്താവുകയും ചെയ്തു. ഇന്ത്യ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ബംഗ്ലാദേശിനെതിരേ നിര്‍ത്തിയ ഇടത്തുനിന്നും തുടങ്ങാനായിരിക്കും ഇനി സഞ്ജുവിന്റെ ശ്രമം.

അടുത്ത മാസം എട്ട് മുതലാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാവുന്നത്. നാലു ടി20കളുടെ പരമ്പരയാണ് സൂര്യകുമാര്‍ യാദവും സംഘവും അവിടെ കളിക്കുക. ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ ടി20 പരമ്പരയും കൂടിയാണിത്. മികച്ച വിജയവുമായി ഈ പരമ്പര കൈക്കലാക്കാന്‍ തന്നെയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.

Content Highlights: Sanju Samson training video goes viral ahead of south africa tour

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us