ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. മുംബൈയില്‍ നടക്കുന്ന മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ യുവ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ കിവികള്‍ക്കെതിരെ റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Harshit Rana likely to make his Debut in the 3rd Test against New Zealand. [Sahil Malhotra from TOI. Com]
— Johns. (@CricCrazyJohns) October 29, 2024
- IPL retention on October 31st and third Test starts on November 1st. pic.twitter.com/z4no90l1u4
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ട്രാവലിങ് റിസര്‍വ്വായി റാണ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. പിന്നീട് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് വേണ്ടി താരം മടങ്ങിയിരുന്നു. രഞ്ജിയില്‍ ഡല്‍ഹി താരമായ റാണ അസമിനെതിരായ പത്ത് വിക്കറ്റ് വിജയത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ റാണ ഡല്‍ഹിയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. എട്ടാമനായി ക്രീസിലെത്തിയ റാണ 78 പന്തില്‍ മൂന്ന് സിക്‌സും നാല് ബൗണ്ടറിയും സഹിതം 59 റണ്‍സാണ് അടിച്ചെടുത്തത്.
Harshit Rana picked 5/80 & scored 59 in 78 balls in the 1st innings in Ranji trophy. pic.twitter.com/KSTiq0f5la
— Mufaddal Vohra (@mufaddal_vohra) October 28, 2024
അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും റാണ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ദുലീപ് ട്രോഫിയില്‍ കളിച്ച റാണ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായി മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് റാണ ശ്രദ്ധേയനാകുന്നത്.
Content Highlights: Harshit Rana added to India squad for 3rd NZ Test: Report