'അന്ന് വിരാട് കോഹ്‍ലി എന്നെ ബ്ലോക്ക് ചെയ്തു'; തുറന്നുപറഞ്ഞ് ​ഗ്ലെൻ മാക്സ്‍വെൽ

2016-2017 ബോർഡർ-​ഗാവസ്കർ ട്രോഫിക്കിടെയാണ് സംഭവം

dot image

2016-2017 ബോർഡർ-​ഗാവസ്കർ ട്രോഫിക്കിടെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ‍്‍ലിയുമായി ഉണ്ടായ അസ്വസ്ഥതകൾ വെളിപ്പെടുത്തി ഓസ്ട്രേലിയൻ താരം ​ഗ്ലെൻ മാക്സ്‍വെൽ. പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യൻ ഫീൽഡിങ്ങിനിടെ വിരാട് കോഹ്‍ലിയുടെ തോളിന് പരിക്കേറ്റു. പിന്നാലെ താരം ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ഈ സമയത്താണ് ഫീൽഡിങ്ങിനിടെ ​ഗ്ലെൻ മാക്സ്‍വെൽ വിരാട് കോഹ്‍‍ലിയെ പരിഹസിച്ചത്. തോളിന് പരിക്കേറ്റപ്പോൾ വലത് തോളിൽ മുറുകെപ്പിടിച്ചാണ് കോഹ്‍ലി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഇതേ രീതിയിൽ അനുകരണം നടത്തിയാണ് മാക്സ്‍വെൽ കോഹ്‍ലിയെ പരിഹസിച്ചത്. പിന്നാലെ കോഹ്‍ലി മാക്സ്‍വെല്ലിനെ ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തു.

"2021ൽ റോയൽ ചലഞ്ചേഴ്സിലേക്ക് എന്നെ തിരഞ്ഞെടുത്തപ്പോൽ വിരാട് കോഹ്‍ലിയാണ് ആദ്യമായി ടീമിലേക്ക് എന്നെ സ്വാ​ഗതം ചെയ്തത്. അന്നാണ് ഞാൻ കോഹ്‍‍ലിയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരാൻ വേണ്ടി തിരഞ്ഞത്. എന്നാൽ കോഹ്‍ലിയെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ കോഹ്‍ലിയുടെ അടുത്തെത്തി എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. റാഞ്ചി ടെസ്റ്റിനിടെ എന്നെ പരിഹസിച്ചതായിരുന്നു കാരണമെന്ന് കോഹ്‍ലി മറുപടി നൽകി. അത് കോഹ്‍ലിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. എന്നാൽ കോഹ്‍ലിയുമായി സംസാരിച്ചതിന് പിന്നാലെ ഇന്ത്യൻ താരം എന്നെ അൺബ്ലോക്ക് ചെയ്തു. അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളുമായി'. മാക്സ്‍വെൽ ഒരു സ്പോർട്സ് പോഡ്കാസ്റ്റിനോട് പ്രതികരിച്ചു

റാഞ്ചി ടെസ്റ്റിൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു ചെയ്തത്. പരമ്പരയിലെ നാലാം ടെസ്റ്റിൽ പരിക്കിനെ തുടർന്ന് വിരാട് കോഹ്‍ലി കളിച്ചതുമില്ല. അന്ന് പഞ്ചാബ് കിങ്സിന്റെ ഭാ​ഗമായിരുന്നു മാക്സ്‍വെൽ. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് മാക്സ്‍വെൽ റോയൽ ചലഞ്ചേഴ്സിൽ എത്തിയത്.

Contnet Highlights: Once Virat Kohli blocked me on Instagram, reveals Glenn Maxwell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us