ടോണി ഡി സോർസിക്ക് സെ‍ഞ്ച്വറി; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ രണ്ട് സെഷൻ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ടോണി ഡി സോർസിയാണ് ദക്ഷിണാഫ്രിക്കൻ സ്കോർ മുന്നോട്ട് നയിക്കുന്നത്. അർധ സെഞ്ച്വറിയോടെ ട്രിസ്റ്റൺ സ്റ്റബ്സും ക്രീസിലുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണറുമാരായ എയ്ഡാൻ മാക്രവും ടോണി ഡി സോർസിയും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത മാക്രത്തെ തൈജുൾ ഇസ്ലാം വീഴ്ത്തി.

രണ്ടാം വിക്കറ്റിൽ ടോണി ഡി സോർസിയും ട്രിസ്റ്റൺ സ്റ്റബ്സും തമ്മിലുള്ള കൂട്ടുകെട്ട് പിരിയാതെ തുടരുകയാണ്. ഇരുവരും രണ്ടാം വിക്കറ്റിൽ ഇതുവരെ 136 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. 101 റൺസുമായി ടോണി സോർസിയും 65 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും ക്രീസിലുണ്ട്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ മികച്ച സ്കോറിലേക്ക് എത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

Content Highlights: South Africa crossed 200 runs in first innings against Bangladesh in second test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us