ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുമ്പ് ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം നാളെയാണെന്നിരിക്കെ നിർണായക സൂചനയുമായി ചെന്നൈ സൂപ്പർ കിങ്സ്. അഞ്ച് താരങ്ങളെ പ്രതിനിധീകരിച്ച് ഇമോജികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഇതിൽ ആരാധകർ അന്വേഷിക്കുന്ന താരങ്ങളുടെ പേരുകൾ ഉണ്ടെന്നുമാണ് ചെന്നൈ സൂപ്പർ കിങ്സ് പറഞ്ഞിരിക്കുന്നത്. പിന്നാലെ താരങ്ങളുടെ പേരും ഇമോജികളുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര, ശിവം ദുബെ, റുതുരാജ് ഗെയ്ക്ക്‌വാദ്, എം എസ് ധോണി, രവീന്ദ്ര ജഡേജ എന്നീ പേരുകളാണ് ആരാധകർ കൂടുതലായും പറയുന്നത്.
ഒന്നാമത്തെ ഇമോജിയിൽ ഹാർട്ട് സിംബലും സ്റ്റാറും ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് രചിൻ രവീന്ദ്രയാണെന്ന് കരുതുന്നു. ഇന്ത്യൻ വംശജനായ രചിന്റെ സ്വദേശത്തോടുള്ള സ്നേഹവും ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികവും വിലയിരുത്തിയാണ് രചിനാണ് ഈ താരമെന്ന് കരുതുന്നത്. രണ്ടാമത്തെ ഇമോജിയിൽ കരുത്തും പാചകം ചെയ്യുന്ന വ്യക്തിയെയും മിന്നലും കാണിക്കുന്നു. ഇതൊരുപക്ഷേ ശിവം ദുബെ ആകാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. പവർഹിറ്ററായ ശിവം ദുബെയ്ക്ക് കെബാബ് ചെയിൻ എന്ന ബിരിയാണി സഹകരണവുമുണ്ട്.
💛😍🔥🤝✅🌟
— Chennai Super Kings (@ChennaiIPL) October 29, 2024
💪🧑🍳⚡🦁🕸️⚓
🚀🧨🏏🥊🛶🎯
🏓🎤🎩⏳🚁🔍
🛡️⚔️🧸🥝🎠🤞
The Ones You Seek is Seeking You!
Tap the 🔗 - https://t.co/MNwIFDgxBK
and play the #DeadlineDay now! #WhistlePodu #Retentions2025
മൂന്നാമത്തെ ഇമോജി തുടങ്ങുന്നത് റോക്കറ്റ് വെച്ചാണ്. റോക്കറ്റ് രാജയെന്ന അറിയപ്പെടുന്ന റുതുരാജ് ഗെയ്ക്ക്‌വാദ് ആണ് ഈ താരമെന്ന് അറിയപ്പെടുന്നു. നാലാമത്തെ ഇമോജി കൂട്ടത്തിൽ ഹെലികോപ്ടർ ഉള്ളതിനാൽ ഹെലികോപ്ടർ ഷോട്ടിന്റെ പേരിൽ അറിയപ്പെടുന്ന എം എസ് ധോണിയാണ് ഈ താരം എന്ന് പറയുന്നു. അഞ്ചാമത്തെ ഇമോജി കൂട്ടത്തിൽ വാൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് രവീന്ദ്ര ജഡേജയാണെന്ന് കരുതുന്നു. അർധ സെഞ്ച്വറികളും സെഞ്ച്വറികളും നേടുമ്പോൾ ജഡേജയുടെ വാൾപയറ്റ് ആഘോഷം പ്രസിദ്ധമാണ്.
Content Highlights: Chennai Super Kings give massive hint ahead of IPL retention deadline