കൊൽക്കത്ത അൺക്യാപ്ഡ് താരത്തെ 31ന് നിലനിർത്തും, ഒന്നിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; ​ഗംഭീറിനെതിരെ ആരാധകർ

ഗംഭീർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനാണെന്ന് ആരാധകരിൽ ഒരാൾ ഓർമിപ്പിക്കുന്നു

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് പേസർ ഹർഷിത് റാണയ്ക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംമ്രയ്ക്ക് പകരമായി മൂന്നാം ടെസ്റ്റിൽ ഹർഷിത് കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായി ഹർ‌ഷിതിനെ ടീമിലെടുത്തതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ 31ന് ഐപിഎൽ അടുത്ത വർഷത്തെ മെ​ഗാലേലത്തിന് മുമ്പായി ഹർഷിതിനെ ആഭ്യന്തര ക്രിക്കറ്റ് താരമായി നിലനിർത്താൻ കൊൽക്കത്തയ്ക്ക് കഴിയും. പിന്നാലെ നവംബർ ഒന്നിന് ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ​ഹർഷിതിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനും കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത അൺക്യാപ്ഡ് താരങ്ങളെ നിലനിർത്താൻ ഒരു ടീം നാല് കോടി രൂപ ചിലവഴിച്ചാൽ മതി. ഇതോടെയാണ് ​ഗംഭീറിനെതിരെ ആരാധകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ഗംഭീർ ഇന്ത്യൻ ടീമിനേക്കാൾ പ്രാധാന്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് നൽകുന്നതെന്ന് ആരാധകരിൽ ഒരാൾ പറയുന്നു. ​ഗംഭീർ ഇപ്പോൾ കൊൽക്കത്തയുടെ മെന്ററല്ല, ഇന്ത്യൻ ടീമിന്റെ പരിശീലകനാണെന്ന് വേറൊരു ആരാധകൻ ഓർമിപ്പിക്കുന്നു. ​ഗംഭീർ ചെയ്തത് അൺപ്രൊഫഷണലിസം ആണെന്ന് മറ്റൊരു ​ആരാധകൻ പറയുന്നു.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ നിർണായക പ്രകടനമാണ് ഹർഷിത് പുറത്തെടുത്തത്. 13 മത്സരങ്ങളിൽ നിന്നായി താരം 19 വിക്കറ്റെടുത്തു. 24.75 കോടിയുടെ താരമായ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നിലനിർത്താൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അൺക്യാപ്ഡ് താരമായി ഹർഷിത് കൊൽക്കത്തയിൽ നിലനിൽക്കുക.

Content Highlights: Harshit Rana Set To Make India Debut One Day After IPL Retention Deadline; Stirs Uproar With KKR Set For Massive Gain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us