വിരാട് കോഹ്‍ലി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക്?; നിർണായക സൂചനകൾ പുറത്ത്

നായകനായി തന്നെ നിയോ​ഗിക്കണമെന്ന് വിരാട് കോഹ്‍ലി ആവശ്യപ്പെട്ടതായാണ് സൂചന

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് നായകനായി വിരാട് കോഹ്‍ലി വീണ്ടും എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. റോയൽ ചലഞ്ചേഴ്സ് നായകനായി തന്നെ നിയോ​ഗിക്കണമെന്ന് വിരാട് കോഹ്‍ലി ആവശ്യപ്പെട്ടതായാണ് സൂചന. നിലവിലെ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെ മെ​ഗാലേലത്തിൽ വെയ്ക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നും സൂചനകളുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2013 മുതൽ 2021 വരെ വിരാട് കോഹ്‍ലിയായിരുന്നു റോയൽ ചലഞ്ചേഴ്സ് നായകൻ. 2016ൽ കോഹ്‍ലിയുടെ നായക മികവിൽ റോയൽ ചലഞ്ചേഴ്സ് ഐപിഎല്ലിന്റെ ഫൈനൽ കളിച്ചിരുന്നു. എന്നാൽ കോഹ്‍ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെച്ചതോടെ ഫാഫ് ഡു പ്ലെസിസിനെ റോയൽ ചലഞ്ചേഴ്സ് നായകനായി പ്രഖ്യാപിക്കുകയായിരുന്നു.

ഐപിഎൽ മെ​ഗാലേലത്തിന് മുമ്പായി റോയൽ ചലഞ്ചേഴ്സ് ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിരാട് കോഹ്‍ലിയെ റോയൽ ചലഞ്ചേഴ്സ് നിലനിർത്തുമെന്ന് ഉറപ്പാണ്. മുഹമ്മദ് സിറാജ്, വിൽ ജാക്സ്, രജത് പാട്ടിദാർ എന്നീ താരങ്ങളുടെ പേരും നിലനിർത്തുന്നവരുടെ ലിസ്റ്റിൽ കേൾക്കുന്നുണ്ട്.

Content Highlights: Virat Kohli set to replace Faf Du Plesis as Royal Challengers Bengaluru Captain? Report emerges

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us