ഐപിഎല്‍ 2025 റീട്ടെന്‍ഷന്‍; ആരാധകരെ കാത്ത് വമ്പന്‍ സര്‍പ്രൈസുകള്‍, ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തും? ഇന്നറിയാം

അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ദിവസങ്ങളിലൊന്ന് വന്നെത്തിയിരിക്കുകയാണ്. അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടെന്‍ഷന്‍ ലിസ്റ്റ് ബിസിസിഐയ്ക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ടോടെ അവസാനിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ ഫ്രാഞ്ചൈസികളും ഐപിഎല്‍ 2025ലേക്ക് നിലനിര്‍ത്തിയ കളിക്കാരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പേരുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഏതെല്ലാം താരങ്ങളായിരിക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളില്‍ ഉണ്ടായിരിക്കുക എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍. വമ്പന്‍ സര്‍പ്രൈസുകളാണ് ആരാധകരെ കാത്തിരിക്കുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുന്‍പ് ടീമുകള്‍ക്ക് പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താം. ഇവരെ നേരിട്ടോ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) സംവിധാനം വഴി ലേലത്തില്‍ എടുക്കുകയോ ചെയ്യാം. അഞ്ച് ക്യാപ്ഡ് താരങ്ങളെയും (അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര മത്സരം കളിച്ചവര്‍) ഒരു അണ്‍ ക്യാപ്ഡ് താരത്തെയുമാണ് (വിരമിച്ചവരും ഇന്ത്യന്‍ ആഭ്യന്തര താരങ്ങളും) ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുക.

120 കോടി രൂപയാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവദിക്കപ്പെട്ടിട്ടുള്ളത്. ആദ്യം നിലനിര്‍ത്തുന്ന കളിക്കാരന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമന് 11 കോടിയുമാണ് മാറ്റി വെക്കേണ്ടിവരിക. അഞ്ച് പേരെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ നാലാമത്തെ കളിക്കാരന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 14 കോടിയും നല്‍കണം.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയേക്കാവുന്ന താരങ്ങള്‍:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:

  1. സുനില്‍ നരെയ്ന്‍
  2. റിങ്കു സിങ്
  3. വരുണ്‍ ചക്രവര്‍ത്തി
  4. ഹര്‍ഷിത് റാണ (അണ്‍ക്യാപ്ഡ്)

മുംബൈ ഇന്ത്യന്‍സ്:

  1. ഹാര്‍ദിക് പാണ്ഡ്യ
  2. ജസ്പ്രീത് ബുംറ
  3. രോഹിത് ശര്‍മ
  4. സൂര്യകുമാര്‍ യാദവ്,
  5. തിലക് വര്‍മ
  6. നമന്‍ ധിര്‍ (അണ്‍ക്യാപ്ഡ്)

ചെന്നൈ സൂപ്പര്‍ കിങ്‌സ്:

  1. എം എസ് ധോണി (അണ്‍ക്യാപ്ഡ്)
  2. റുതുരാജ് ഗെയ്ക്‌വാദ്
  3. രവീന്ദ്ര ജഡേജ
  4. മതീഷ പതിരാന
  5. ശിവം ദുബെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

  1. ഹെന്റിച്ച് ക്ലാസന്‍
  2. പാറ്റ് കമ്മിന്‍സ്
  3. അഭിഷേക് ശര്‍മ
  4. ട്രാവിസ് ഹെഡ്
  5. നിതീഷ് കുമാര്‍ റെഡ്ഡി

ഗുജറാത്ത് ടൈറ്റന്‍സ്:

  1. ശുഭ്മന്‍ ഗില്‍
  2. റാഷിദ് ഖാന്‍
  3. സായ് സുദര്‍ശന്‍
  4. ഷാരൂഖ് ഖാന്‍
  5. രാഹുല്‍ തെവാത്തിയ (ആര്‍ടിഎം)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു:

  1. വിരാട് കോഹ്‌ലി
  2. രജത് പാട്ടിദാര്‍
  3. യാഷ് ദയാല്‍ (അണ്‍ക്യാപ്ഡ്)

പഞ്ചാബ് കിങ്‌സ്:

  1. പ്രഭ്‌സിമ്രാന്‍ സിങ് (അണ്‍ക്യാപ്ഡ്)
  2. ശശാങ്ക് സിങ് (അണ്‍ക്യാപ്ഡ്)

ഡല്‍ഹി ക്യാപിറ്റല്‍സ്:

  1. അക്‌സര്‍ പട്ടേല്‍
  2. കുല്‍ദീപ് യാദവ്
  3. ട്രിസ്റ്റണ്‍ സ്റ്റബ്‌സ്
  4. ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്
  5. അഭിഷേക് പോറെല്‍ (അണ്‍ക്യാപ്ഡ്)

രാജസ്ഥാന്‍ റോയല്‍സ്:

  1. സഞ്ജു സാംസണ്‍
  2. യശസ്വി ജയ്‌സ്‌വാള്‍
  3. റിയാന്‍ പരാഗ്
  4. ഷിംറോണ്‍ ഹെറ്റ്മെയര്‍
  5. ധ്രുവ് ജുറേല്‍
  6. സന്ദീപ് ശര്‍മ (അണ്‍ക്യാപ്ഡ്)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്:

  1. നിക്കോളാസ് പൂരന്‍
  2. മായങ്ക് യാദവ്
  3. ആയുഷ് ബഡോണി
  4. മൊഹ്സിന്‍ ഖാന്‍
  5. രവി ബിഷ്‌ണോയ് (ആര്‍ടിഎം)

Content Highlights: IPL 2025 retention: List of all the retained players ahead of the mega auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us