രോഹിത് ശർമ മുംബൈയിൽ തുടരും; ഒന്നാം ചോയ്സായി സർപ്രൈസ് താരം

45 കോടി രൂപ മുംബൈയ്ക്ക് ലേലത്തിൽ ചിലവഴിക്കാം

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷനിൽ അപ്രതീക്ഷിത നീക്കങ്ങളുമായി മുംബൈ ഇന്ത്യൻസ്. പേസർ ജസ്പ്രീത് ബുമ്രയാണ് മുംബൈയുടെ ഒന്നാം ചോയ്സ് താരം. 18 കോടി രൂപയ്ക്കാണ് ബുംമ്രയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കും 16.35 കോടി രൂപ ശമ്പളം ലഭിക്കും. മുൻ നായകൻ രോഹിത് ശർമയെ നാലാം താരമായാണ് മുംബൈ നിലനിർത്തിയിരിക്കുന്നത്. 16.30 കോടി രൂപയാണ് രോഹിത് ശർമയ്ക്ക് ലഭിക്കുക. തിലക് വർമയെ എട്ട് കോടി രൂപയ്ക്കും മുംബൈ നിലനിർത്തിയിട്ടുണ്ട്. ഇഷാൻ കിഷാൻ, ടിം ഡേവിഡ് എന്നിവരെയാണ് മുംബൈ ലേലത്തിന് വെയ്ക്കുന്ന പ്രധാന താരങ്ങൾ. 45 കോടി രൂപ മുംബൈയ്ക്ക് ലേലത്തിൽ ചിലവഴിക്കാം.

രണ്ട് താരങ്ങളെ മാത്രമാണ് പഞ്ചാബ് കിങ്സ് നിലനിർത്തിയിരിക്കുന്നത്. 5.5 കോടി രൂപ നൽകി ശശാങ്ക് സിങ്ങിനെയും നാല് കോടി രൂപയ്ക്ക് പ്രഭ്സിമ്രാൻ‌ സിങ്ങിനെയുമാണ് പഞ്ചാബ് നിലനിർ‌ത്തിയത്. രണ്ട് പേരും അൺക്യാപ്ഡ് താരങ്ങളാണ്. ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, സാം കറൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, അശുതോഷ് ശർമ എന്നിങ്ങനെയുള്ള വൻതാരനിരയെയാണ് പഞ്ചാബ് ലേലത്തിനായി അയക്കുന്നത്. 110.5 കോടി രൂപ പഞ്ചാബിന് മെഗാലേലത്തിൽ ചിലവഴിക്കാം.

സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെ​ഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചിലവഴിക്കാൻ കഴിയും.

Content Highlights: Rohit Sharma retained by MI, but not first choice retention

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us