പത്ത് വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഏഷ്യയിൽ ടെസ്റ്റ് പരമ്പര വിജയം

രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് നിരയിൽ ആർക്കും തന്നെ പൊരുതാൻ കഴിഞ്ഞില്ല.

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഒരിന്നിം​ഗ്സിനും 273 റൺസിനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. പരമ്പരയിലെ രണ്ട് ടെസ്റ്റും ദക്ഷിണാഫ്രിക്ക വിജയിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിം​ഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 575 റൺസെടുത്തു. മറുപടി പറഞ്ഞ ബം​ഗ്ലാദേശ് ആദ്യ ഇന്നിം​ഗ്സിൽ 159 റൺ‌സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിം​ഗ്സിൽ 143 റൺസ് മാത്രമാണ് ബം​ഗ്ലാദേശിന് നേടാനായത്.

നേരത്തെ ടോണി ഡി സോർസി 177, ട്രിസ്റ്റൺ‌ സ്റ്റബ്സ് 106, വിയാൻ മൾഡർ പുറത്താകാതെ 105 എന്നിവരുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിം​ഗ്സിൽ മികച്ച സ്കോറിലേക്ക് എത്തിയത്. ബം​ഗ്ലാദേശിനായി തൈജുൾ ഇസ്ലാം അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്സിൽ 82 റൺസെടുത്ത മൊമിനൂൾ ഹഖിന് മാത്രമാണ് ബം​ഗ്ലാദേശ് നിരയിൽ പൊരുതാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി ക​ഗീസോ റബാഡ അഞ്ച് വിക്കറ്റെടുത്തു.

രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് നിരയിൽ ആർക്കും തന്നെ പൊരുതാൻ കഴിഞ്ഞില്ല. 10-ാമനായി ക്രീസിലെത്തി പുറത്താകാതെ 38 റൺസെടുത്ത ഹസൻ മഹ്മൂദാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 36 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് അഞ്ച് വിക്കറ്റെടുത്തു. സെനുരാൻ മുത്തുസാമി നാല് വിക്കറ്റും വീഴ്ത്തി. പത്ത് വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഏഷ്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 2014ൽ ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്ക അവസാനമായി ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

Content HIghlights: South Africa beat Bangladesh by an innings and 273 runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us