ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞ് കോഹ്‍ലി; ഇന്ത്യയ്ക്ക് ഇക്കുറിയും ബാറ്റിങ് തകർ‌ച്ച

ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്.

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ആദ്യ ഇന്നിം​ഗ്സിൽ ബാറ്റിങ് തകർച്ച. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 235 റൺസിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനിയും 149 റൺസ് കൂടി വേണം.

ഇല്ലാത്ത റൺസിനോടിയാണ് വിരാട് കോഹ്‍ലി വിക്കറ്റ് വലിച്ചെറിഞ്ഞത്. രചിൻ രവീന്ദ്രയുടെ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട കോഹ്‍ലി നോൺ‌സ്ട്രൈക്കിങ് എൻഡിൽ എത്തും മുമ്പെ വിക്കറ്റ് നഷ്ടമാക്കി. നാല് റൺസ് മാത്രമാണ് വിരാട് കോഹ്‍ലി നേടിയത്. 31 റൺസോടെ ശുഭ്മൻ ​ഗില്ലും ഒരു റൺസോടെ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ആഞ്ഞടിച്ചതോടെ ന്യൂസിലാൻഡ് ചെറിയ സ്കോറിലേക്ക് ഒതുങ്ങി. വിൽ യങ്ങിന്റെ 71 റൺസും ഡാരൽ മിച്ചലിന്റെ 82 റൺസുമാണ് ന്യൂസിലാൻഡ് സ്കോർ 200 കടത്തിയത്. ടോം ലാഥം 28 റൺസും ​ഗ്ലെൻ ഫിലിപ്സ് 17 റൺസുമെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും വാഷിങ്ടൺ സുന്ദർ നാലും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ആകാശ് ദീപിനാണ്.

മറുപടി ബാറ്റിങ്ങിൽ‌ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് സ്കോറിങ് തുടങ്ങിയത്. 18 റൺസുമായി രോഹിത് ശർമയെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ യശ്വസി ജയ്സ്വാൾ-ശുഭ്മൻ ​ഗിൽ സഖ്യം ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ട് നയിച്ചു. എന്നാൽ ആദ്യ ദിവസത്തെ മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ‌ മാത്രം ബാക്കി നിൽക്കെ 30 റൺ‌സെടുത്ത യശ്വസി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് റണ്ണൊന്നും എടുക്കാതെയും പുറത്തായി.

Content Highlights: Virat Kohli thrown away his own wicket running for unwanted singles, India is in serious pressure

dot image
To advertise here,contact us
dot image