ന്യൂസിലാൻഡിനെതിരെ വെടിക്കെട്ട് ഫിഫ്റ്റി; ചരിത്ര നേട്ടവുമായി റിഷഭ് പന്ത്

59 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 60 റൺസെടുത്താണ് റിഷഭ് പുറത്താകുന്നത്

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ അർധ സെഞ്ച്വറി നേടിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ റിഷഭ് പന്ത്. മത്സരത്തിൽ 36 പന്തിലാണ് റിഷഭ് അർധ സെഞ്ച്വറി തികച്ചത്. ന്യൂസിലാൻഡിനെതിരെ ഒരു ഇന്ത്യൻ ബാറ്ററുടെ വേ​ഗതയേറിയ അർധ സെഞ്ച്വറി ഇനി റിഷഭ് പന്തിന്റെ പേരിലാണ്. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 60 റൺസെടുത്താണ് റിഷഭ് പുറത്താകുന്നത്. അഞ്ചാം വിക്കറ്റിൽ ശുഭ്മൻ ​ഗില്ലിനൊപ്പം 96 റൺസ് റിഷഭ് കൂട്ടിച്ചേർത്തു. ഇരുവരുടെയും ഇന്നിം​ഗ്സുകളാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത ശുഭ്മൻ ​ഗിൽ എട്ടാമനായാണ് പുറത്താകുന്നത്.

മത്സരത്തിൽ ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 235നെതിരെ ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 263 റൺസ് നേടി. റിഷഭിന്റെയും ​ഗില്ലിന്റെയും അവസരോചിത ഇന്നിം​ഗ്സുകൾക്ക് പുറമെ വാഷിങ്ടൺ സുന്ദർ പുറത്താകാതെ 38 റൺസുമെടുത്തു. 36 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതാണ് സുന്ദറിന്റെ ഇന്നിംഗ്സ്.

രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ്. നിലവിൽ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാ‍ൻഡിന് 143 റൺസിന്റെ ലീഡുണ്ട്. വിൽ യങ് 51 റൺസ് നേടി. ​ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Content Highlights: Pant Enters History Books With 36-Ball 50 In Test Cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us