'പഞ്ചാബിനെ ശക്തമായ ടീമായി വാർത്തെടുക്കും, കൈയ്യിലുള്ളത് 110.5 കോടിയാണല്ലോ!'; ആ​ഗ്രഹവുമായി റിക്കി പോണ്ടിങ്

റീടെൻഷനിൽ രണ്ട് താരങ്ങളെ മാത്രമാണ് പഞ്ചാബ് കിങ്സ് നിലനിർത്തിയത്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായി റീടെൻഷൻ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് പുതിയ പരിശീലകൻ റിക്കി പോണ്ടിങ്. 'ഐപിഎല്ലിലെ ഏറ്റവും ശക്തവും ആസ്വാദ്യകരവുമായ ടീമായി പഞ്ചാബിനെ മാറ്റുകയാണ് തന്റെ ലക്ഷ്യം. പുതിയൊരു തുടക്കത്തിനാണ് താൻ ആവേശത്തോടെ കാത്തിരിക്കുന്നത്. എല്ലാവരും ഒരുമിച്ചുള്ള മുന്നേറ്റത്തിന് ഈ ദിവസം തുടക്കമായിരിക്കുന്നു.' പോണ്ടിങ്ങിന്റെ പ്രതികരണം ഇങ്ങനെ.

'രണ്ട് അൺക്യാപ്ഡ് താരങ്ങളെ മാത്രമാണ് പഞ്ചാബ് നിലനിർത്തുന്നത്. ഏറ്റവും വലിയ തുകയുമായി പഞ്ചാബ് ഐപിഎൽ ലേലത്തിന് തയ്യാറെടുക്കുകയാണ്. ഒരു പുതിയ ടീമിനെ വാർത്തെടുക്കാൻ പഞ്ചാബിന് സാധിക്കും.' പോണ്ടിങ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷനിൽ രണ്ട് താരങ്ങളെ മാത്രമാണ് പഞ്ചാബ് കിങ്സ് നിലനിർത്തിയത്. 5.5 കോടി രൂപ നൽകി ശശാങ്ക് സിങ്ങിനെയും നാല് കോടി രൂപയ്ക്ക് പ്രഭ്സിമ്രാൻ‌ സിങ്ങിനെയുമാണ് പഞ്ചാബ് നിലനിർ‌ത്തിയത്. രണ്ട് പേരും അൺക്യാപ്ഡ് താരങ്ങളാണ്. ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, സാം കറൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, അശുതോഷ് ശർമ എന്നിങ്ങനെയുള്ള വൻതാരനിരയെയാണ് പഞ്ചാബ് ലേലത്തിനായി അയക്കുന്നത്. 110.5 കോടി രൂപ പഞ്ചാബിന് മെഗാലേലത്തിൽ ചിലവഴിക്കാം.

Content Highlights: Want PBKS to be the 'most entertaining franchise' in IPL 2025: Ricky Ponting

dot image
To advertise here,contact us
dot image