സീനിയർ താരങ്ങൾ ഒരുമിച്ചുള്ള അവസാന ഹോം ടെസ്റ്റ്?; നടപടിക്ക് ബിസിസിഐ

ബോർഡർ-ഗാവസ്‌കർ ട്രോഫിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ട്

dot image

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി വഴങ്ങിയതോടെ സീനിയർ താരങ്ങളുടെ ഇന്ത്യൻ ടീമിലെ സ്ഥാനം പരിഗണിക്കാൻ ബിസിസിഐ. പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ മോശം പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി ആലോചിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഇനി ടെസ്റ്റിൽ ഒരുമിച്ച് കളിപ്പിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി ഏറ്റിരിക്കുകയാണ്. 2023-25 ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ചാൽ മാത്രമെ മറ്റു ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കൂ. ഓസീസ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമെ സീനിയർ താരങ്ങൾക്ക് ഇനി ടീമിൽ സ്ഥാനം ലഭിക്കുകയുള്ളു.

ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.

Content Highlights: BCCI to take strict action after whitewash, seniors played their last home match together

dot image
To advertise here,contact us
dot image