റെക്കോർഡ് നേട്ടത്തിൽ ഇനി ബേദിക്കൊപ്പം; രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടവുമായി ജഡേജ

മത്സരത്തിൽ ന്യൂസിലാൻഡ് ബാറ്റിങ്ങിനെ വട്ടം കറക്കിയത് ഇടംകൈയ്യൻ സ്പിന്നർ ജഡേജയാണ്

dot image

ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 174 ന് പുറത്ത്. ഇന്ത്യയുടെ വിജയലക്ഷ്യം 147 റൺസ് ആണ്. മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്റെ അവശേഷിച്ച വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ് ലഭിച്ചത്. ഇതോടെ ജഡേജയുടെ പതിനാലാമത് അഞ്ച് വിക്കറ്റ് നേട്ടമായി മാറി ഇത്. ബിഷൻ സിങ് ബേദിയുടെ റെക്കോർഡിനൊപ്പം അദ്ദേഹം ഇടം നേടുകയും ചെയ്തു.

രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാൻഡിനായി വിൽ യങ് 51 റൺസ് നേടി. ​ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു.

മത്സരത്തിൽ ന്യൂസിലാൻഡ് ബാറ്റിങ്ങിനെ വട്ടം കറക്കിയത് ഇടംകൈയ്യൻ സ്പിന്നർ ജഡേജയാണ്. 55 റൺസ് വഴങ്ങിയാണ് ജഡേജ 5 വിക്കറ്റുകൾ നേടിയത്. വിൽ യങ്, ടോം ബ്ലണ്ടൽ, ​ഗ്ലെൻ ഫിലിപ്സ്, ഇഷ് സോദി, മാറ്റ് ഹെന്റി എന്നിവരാണ് ജഡേജയുടെ ഇരകൾ. ആദ്യ ഇന്നിങ്സിലും അദ്ദേഹം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ആ സമയത്ത് 65 റൺസ് വഴങ്ങിയായിരുന്നു 5 വിക്കറ്റ് നേട്ടം. ഇതോടെ ജഡേജ ഈ ടെസ്റ്റിൽ നിന്നും ആകെ നേടിയത് 10 വിക്കറ്റുകളാണ്. ജഡേജയുടെ ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത്തെ 10 വിക്കറ്റ് നേട്ടം കൂടിയാണിത്.

Content Highlights: Ravindra Jadeja wraps things up immediately on Day 3

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us