'ഇത് അവസാനമാണെങ്കിൽ… രാജസ്ഥാൻ റോയൽസിന് നന്ദി'; പോസ്റ്റുമായി ജോസ് ബട്ലർ

ഐപിഎൽ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ രാജസ്ഥാൻ നിരയിൽ ജോസ് ബട്ലർ ഉണ്ടായിരുന്നില്ല

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ രാജസ്ഥാൻ റോയൽസ് നിരയിൽ ജോസ് ബട്ലറുടെ പേര് ഉണ്ടായിരുന്നില്ല. പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഇത് അവസാനമാണെങ്കിൽ രാജസ്ഥാൻ റോയൽസിന് നന്ദി. കഴിഞ്ഞ ഏഴ് സീസണുകളിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് 2018. അന്നാണ് രാജസ്ഥാനൊപ്പമുള്ള യാത്രയ്ക്ക് തുടക്കമായത്. ഒരുപാട് മികച്ച ഓർമകൾ എനിക്ക് രാജസ്ഥാനൊപ്പമുണ്ട്. എന്നെയും എന്റെ കുടുംബത്തെയും സ്വീകരിച്ചതിന് നന്ദി പറയുന്നു. ഒരുപാട് എഴുതാനുണ്ട്. എന്നാൽ ഇപ്പോൾ അവസാനിപ്പിക്കുന്നുവെന്ന് ജോസ് ബട്ലർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ഐപിഎൽ മെ​ഗാലേലത്തിന് മുമ്പായി സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചിലവഴിക്കാൻ കഴിയും.

Content Highlights: Jos Buttler emmotional message to RR after not retain him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us