ഈ തോൽവി എങ്ങനെ സഹിക്കും? വാംഖഡെയിൽ കളി മറന്ന് ഇന്ത്യൻ നിര, ചരിത്രം കുറിച്ച് കിവീസ്; പരമ്പര തൂത്തുവാരി

നാലാം ഇന്നിങ്സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ നിര 121 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ചേസിങ്ങിൽ അടിപതറി ഇന്ത്യ. ന്യൂസിലാൻഡ് 25 റൺസിന്റെ ജയമാണ് നേടിയത്. നാലാം ഇന്നിങ്സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ നിര 121 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 6 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്. ​ഗ്ലെൻ ഫിലിപ്സ് മൂന്നും മാറ്റ് ഹെന്റി ഒരു വിക്കറ്റും നേടി. ഇന്ത്യൻ ചേസിങ്ങിന് നെടുന്തൂണായത് വിക്കറ്റ് കീപ്പർ റിഷബ് പന്താണ്. മറ്റു ബാറ്റർമാരെല്ലാം കളി മറന്നപ്പോൾ റിഷഭ് ആണ് ആധികാരികമായി സ്പിന്നർമാരെ ആക്രമിച്ച് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത്. അ‍ജാസ് പട്ടേലിന്റെപന്തിൽ പുറത്താവുന്നതിന് മുമ്പ് 57 പന്തിൽ 64 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതിൽ 9 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെടും.

മൂന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 174 ന് പുറത്തായപ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 147 റൺസ് ആയിരുന്നു. എന്നാൽ നാലാം ഇന്നിങ്സ് തുടങ്ങിയപ്പോൾ മുതൽ ഇന്ത്യയുടെ വിക്കറ്റുകൾ അതിവേ​ഗം കൊഴിഞ്ഞുതുടങ്ങി. ജയ്സ്വാൾ 5 റൺസെടുത്ത് നിൽക്കുമ്പോൾ ​ഗ്ലെൻ ഫിലിപ്സ് എൽബിയിൽ കുരുക്കി. ക്യാപ്റ്റൻ രോഹിത് ശർമയ 11 റൺസെടുത്ത് നിൽക്കുമ്പോൾ മാറ്റ് ഹെന്റിയുടെ പന്തിലാണ് പുറത്തായത്. ​ഗില്ലിനെ 1 റൺസിൽ നിൽക്കുമ്പോൾ അജാസ് പട്ടേൽ ക്ലീൻ ബോൾഡ് ചെയ്തു. മോശം ഫോം തുടരുന്ന കോഹ്ലിയും അജാസിനു മുന്നിൽ വീണു. 1 റൺസായിരുന്നു സമ്പാദ്യം. പിന്നീടിറങ്ങിയ സർഫറാസിനേയും പട്ടേൽ തന്നെ 1 റൺസിൽ നിൽക്കുമ്പോൾ പുറത്താക്കി.

ഈ വിജയത്തോടെ ന്യൂസിലാൻഡ് ഈ ടെസ്റ്റ് പരമ്പര 3- 0 ത്തിന് സ്വന്തമാക്കി. ആദ്യമായാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ ഇങ്ങനെ ഒരു പരമ്പരയിൽ മുഴുവൻ മത്സരത്തിലും തോൽപിക്കുന്നത്.

Content Highlights : India defeated by New Zealand by 25 runs on 3rd test

dot image
To advertise here,contact us
dot image