തോൽവി നാണക്കേടെന്ന് സേവാ​ഗ്, ഈ പിച്ചിൽ എതിർടീമിനെ പുറത്താക്കാൻ വോണിന്റേയോ മുരളിയുടേയോ ആവശ്യമില്ലെന്ന് ഭാജി

പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്.

dot image

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ഇത്. 402 റണ്‍സാണ് അന്നു ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഇതു മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച ഇന്നിങ്‌സുകളില്‍ 46, 156, 245, 263 എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ ടോട്ടലുകള്‍. കെയിൻ വില്യംസണെപ്പോലുള്ള പ്രമുഖതാരങ്ങൾ ഇല്ലാതെ ഇറങ്ങിയ ടീമാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും അണിനിരന്ന ഇന്ത്യയ്ക്കെതിരെ അടിയറവ് പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ 46 റണ്‍സെന്നത് സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണ്. ഈ പരമ്പരയില്‍ ഇന്ത്യയുടെ 13 പേരാണ് ഇതിനകം ഡെക്കായി മടങ്ങിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ ഇന്ത്യയുടെ ഇത്രയുമധികം പേര്‍ പൂജ്യത്തിന് ഔട്ടായത് ഇതാദ്യമായിട്ടാണ്.

ഇപ്പോൾ ഇന്ത്യയുടെ സമ്പൂർണപരാജയത്തിൽ അഭിപ്രായപ്രകടനങ്ങളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ. ഈ പരാജയത്തോടെ വരാനിരിക്കുന്ന ഓസീസ് പരമ്പരയിൽ നാല് മത്സരങ്ങളെങ്കിലും ജയിച്ചാലേ ഇന്ത്യയ്ക്ക് ഫൈനലിൽ കയറാൻ കഴിയൂ എന്നതാണ് കാര്യങ്ങൾ. സ്പിന്നിനെതിരെയുള്ള പതറലാണ് ഇന്ത്യയെ പിന്നോട്ട് വലിച്ചത്. പ്രത്യേകിച്ചും അജാസ് പട്ടേലിനു മുന്നിലും സാന്റ്നറുടെ മുന്നിലുമാണ് ഇന്ത്യൻ ബാറ്റർമാർ പതറിയത്. ഈ പരമ്പരയിലാകെ അജാസ് പട്ടേൽ 15 വിക്കറ്റുകളും സാന്റ്നർ 13 വിക്കറ്റുകളുമാണ് വീഴ്ത്തിയത്.

നമ്മുടേത് നാണക്കേടുണ്ടാക്കുന്ന പ്രകടനമായിരുന്നു. സ്പിന്നർമാരെ നേരിടേണ്ട രീതി അപ്​ഗ്രേഡ് ചെയ്യേണ്ടിയിരിക്കുന്നു. ടെസ്റ്റ് മത്സരങ്ങളിൽ ആവശ്യമില്ലാത്ത പരീക്ഷണങ്ങൾ ടീമിന്റെ പ്രകടനത്തെ പിന്നോട്ട് വലിക്കുന്നു എന്നാണ് വീരേന്ദർ സെവാ​ഗ് തോൽവിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സീനിയർ താരങ്ങളുടെ ബാറ്റിങ് ഫോമിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇർഫാൻ പത്താൻ പങ്കുവെച്ചത്. സീനിയർ താരങ്ങൾ ആഭ്യന്തരമത്സരങ്ങൾ കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് യൂസുഫ് പത്താൻ ചൂണ്ടിക്കാട്ടിയത്.

പിച്ചുകളുടെ ​ഗുണനിലവാരമുയർത്തണമെന്നാണ് ഹർഭജൻ സിങ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ തരം ട്രാക്കുകൾ 2, 3 ദിവസത്തേക്കുള്ള കളികൾക്ക് മാത്രമായി ഉണ്ടാക്കുന്നതാണ്. ഒരു ടീമിനെ രണ്ട് തവണ ഓൾ ഔട്ടാക്കാൻ നിങ്ങൾക്ക് മുരളീധരനയോ ഷെയ്ൻ വോണിനെയോ സഖ്ലൈൻ മുഷ്താഖിനേയോ വേണമെന്നില്ല. ഹർഭജൻ പറഞ്ഞതിങ്ങനെ.

Content Highlights: Reactions to India’s 0-3 whitewash against new zeland

dot image
To advertise here,contact us
dot image