ഭുവന്വേശർ കുമാറിന്റെ റെക്കോർഡ് തകർക്കാൻ അർഷ്ദീപ് സിങ്; ഇനി വേണ്ടത് 10 വിക്കറ്റുകൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ വർഷം നാല് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.

dot image

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. 10 വിക്കറ്റുകൾ കൂടി നേടിയാൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്ത ഇന്ത്യൻ താരമെന്ന നേട്ടം ഇനി അർഷ്ദീപ് സിങ്ങിന് സ്വന്തമാകും. 2022ൽ ഒരു കലണ്ടർ വർഷത്തിൽ 37 വിക്കറ്റുകൾ നേടിയ ഭുവന്വേശർ കുമാറിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. അതേ വർഷം അർഷ്ദീപ് 32 വിക്കറ്റുകളും നേടിയിരുന്നു. 2024ൽ ട്വന്റി 20 ക്രിക്കറ്റിൽ ഇതുവരെയായി അർഷ്ദീപ് 28 വിക്കറ്റുകളാണ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ വർഷം നാല് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഈ മത്സരങ്ങളിൽ 10 വിക്കറ്റുകൾ എറിഞ്ഞിട്ടാൽ അർഷ്ദീപിന് മുൻ സഹതാരത്തെ മറികടക്കാൻ കഴിയും. നവംബർ എട്ടിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. ട്വന്റി 20 ക്രിക്കറ്റിൽ 56 മത്സരങ്ങളിൽ നിന്നായി 87 വിക്കറ്റുകളാണ് അർഷ്ദീപിന്റെ ഇതുവരെയുള്ള സമ്പാദ്യം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റുകളെടുത്ത താരങ്ങളിൽ അർഷ്ദീപ് നാലാം സ്ഥാനത്താണ്.

80 മത്സരങ്ങളിൽ നിന്നായി 96 വിക്കറ്റുകളെടുത്ത യൂസ്വേന്ദ്ര ചഹലാണ് ഇന്ത്യയ്ക്കായി ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം. 87 മത്സരങ്ങളിൽ നിന്ന് ഭുവന്വേശർ കുമാർ 90 വിക്കറ്റുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട്. 70 മത്സരങ്ങളിൽ നിന്ന് ജസ്പ്രീത് ബുംമ്ര 89 വിക്കറ്റെടുത്ത് മൂന്നാം സ്ഥാനത്താണ്.

Content Highlights: Arshdeep is closer to breaking this record of Bhuvaneshwar Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us