'അഭിഷേക് നായരും റയാൻ ടെൻ ഡോഷെറ്റും എന്താണ് ചെയ്യുന്നത്?'; ​ഗംഭീറിന്റെ പരിശീലന സംഘത്തിനെതിരെ വിമർശനം

'ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം എങ്ങനെ കളിക്കണമെന്ന് ടീമിനെ പഠിപ്പിക്കേണ്ടത് ​ഗംഭീറാണ്'

dot image

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് നേരെയും വിമർശനം ഉയരുന്നു. ​ഗംഭീറിന്റെ പരിശീലക സംഘത്തിലുള്ളവരുടെ ഉത്തരവാദിത്തത്തിൽ ഒട്ടും വ്യക്തതയില്ലെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കർ പറഞ്ഞു. 'അഭിഷേക് നായർ ബാറ്റിങ് പരിശീലകനാണോ അതോ സഹപരിശീലകനാണോ? അഭിഷേക് നായർക്ക് പുറമെ എന്തിനാണ് റയാൻ ടെൻ ഡോഷെറ്റ്. ഇവർ രണ്ടുപേരെക്കാളും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് ​ഗൗതം ​ഗംഭീർ. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം എങ്ങനെ കളിക്കണമെന്ന് ടീമിനെ പഠിപ്പിക്കേണ്ടത് ​ഗംഭീറാണ്.' ​ഗാവസ്കർ പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ പരിശീലകനായി ​ഗംഭീർ ഇനി മികച്ച വിജയങ്ങൾ നേടണം. ഇല്ലെങ്കിൽ ഗംഭീറിന്റെ സ്ഥാനത്തിന് ചലനമുണ്ടായേക്കും. ഇതുവരെയുള്ള വീഴ്ചകൾ ക്ഷമിക്കാം. എന്നാൽ ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ​​ഗാവസ്കർ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദര്‍.

Content Highlights: Laughing Sunil Gavaskar Questions Gautam Gambhir's Staff

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us