'ക്രിക്കറ്റ് ഒരു സമ്മർദ്ദ ഘട്ടത്തിലാണ്, ഇക്കാര്യം ​ഗൗരവമായി കാണണം'; ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കോച്ച്

ഇന്ത്യയ്‌ക്കെതിരായ നാല് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തതായുള്ളത്.

dot image

ക്രിക്കറ്റ് ലോകത്തെ തിരക്കേറിയ മത്സരക്രമങ്ങളിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ടീം പരിശീലകൻ റോബ് വാള്‍ട്ടര്‍. ടെസ്റ്റ് ക്രിക്കറ്റും ട്വന്റി 20 ടൂർണമെന്റുകളും ഒരേ സമയത്ത് തുടങ്ങുന്ന രീതിയാണ് ഇപ്പോഴുള്ളത്. ക്രിക്കറ്റ് ലോകത്തെ മറ്റ് ടീമുകൾ ഇപ്പോൾ രണ്ട് വ്യത്യസ്ത ടീമുകളെ വളർത്തിയെടുക്കുന്നതാണ് ഞാൻ കാണുന്നത്. അതുപോലുള്ള നടപടികൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലും ഉണ്ടാവണം. രണ്ട് ടീമുകൾക്കും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് തെളിയിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുമ്പായി റോബ് വാൾട്ടർ പറ‍ഞ്ഞു.

ക്രിക്കറ്റ് ഇപ്പോൾ ഒരു സമ്മർദ്ദ ഘട്ടത്തിലാണ്. ഇക്കാര്യത്തിൽ ക്രിക്കറ്റ് ബോർഡുകൾ നടപടിയെടുക്കണം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ ദേശീയ ടീമിനായി കളിക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്താൻ തയ്യാറാവുന്നുവെന്ന് ഉറപ്പാക്കാൻ ബോർഡുകൾക്ക് കഴിയണം. റോബ് വാൾട്ടർ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ നാല് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തതായുള്ളത്. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച് എട്ട് ദിവസത്തിലാണ് ഇന്ത്യയ്ക്കെതിരെ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ഇതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ശ്രീലങ്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിൽ എത്തും. എന്നാൽ ഈ കടുത്ത മത്സരക്രമത്തിലും എയ്ഡൻ മാക്രം നയിക്കുന്ന സ്ഥിരം താരങ്ങളുടെ ടീമാണ് പലപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങുന്നത്.

Content Highlights: South Africa Coach Rob Walter Ahead Of India T20I Series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us