'ചാഹലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കും'; പ്രവചനവുമായി ഇന്ത്യൻ മുൻ താരം

മെ​ഗാലേലത്തിന് മുമ്പായി യൂസ്വേന്ദ്ര ചഹലിനെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് തയ്യാറായിരുന്നില്ല.

dot image

ഐപിഎൽ മെ​ഗാലലേത്തിൽ ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുമെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. 'കരുത്തുറ്റ ബാറ്റിങ് നിരയുള്ള മുംബൈ ഇന്ത്യൻസ് ഇത്തവണ ബൗളിംഗ് ശക്തിപ്പെടുത്താനായിരിക്കും ശ്രമിക്കുക. മുംബൈയുടെ ബാറ്റിങ് നിര ശക്തമാണ്. എന്നാൽ നാല് ഓവര്‍ എറിയിക്കാൻ കഴിയാവുന്ന മുംബൈ നിരയിലെ ഏക ബൗളർ ബുംമ്ര മാത്രമാണ്. മുംബൈ ബാറ്റർമാർ 225-250 റണ്‍സടിച്ചാലും ബൗളര്‍മാര്‍ അത്രയും റണ്‍സ് വഴങ്ങുകയാണ്.' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

മെ​ഗാലേലത്തിന് മുമ്പായി യൂസ്വേന്ദ്ര ചഹലിനെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് തയ്യാറായിരുന്നില്ല. നിലവിൽ രാജസ്ഥാൻ ആറ് താരങ്ങളെ നിലനിർത്തിക്കഴിഞ്ഞു. അതിനാൽ ലേലത്തിൽ വിളിച്ചെടുക്കുകയല്ലാതെ ചാഹലിനെ ലഭിക്കാൻ രാജസ്ഥാന് മറ്റ് മാർ​ഗങ്ങളുമില്ല. ഇന്ത്യക്കാരാനായ സ്പിന്നറിനായി നിരവധി ടീമുകൾ രം​ഗത്തെത്തുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷനിൽ അഞ്ച് താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. പേസർ ജസ്പ്രീത് ബുമ്രയാണ് മുംബൈയുടെ ഒന്നാം ചോയ്സ് താരം. 18 കോടി രൂപയ്ക്കാണ് ബുംമ്രയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കും 16.35 കോടി രൂപ ശമ്പളം ലഭിക്കും. മുൻ നായകൻ രോഹിത് ശർമയെ നാലാം താരമായാണ് മുംബൈ നിലനിർത്തിയിരിക്കുന്നത്. 16.30 കോടി രൂപയാണ് രോഹിത് ശർമയ്ക്ക് ലഭിക്കുക. തിലക് വർമയെ എട്ട് കോടി രൂപയ്ക്കും മുംബൈ നിലനിർത്തിയിട്ടുണ്ട്. ഇഷാൻ കിഷാൻ, ടിം ഡേവിഡ് എന്നിവരെയാണ് മുംബൈ ലേലത്തിന് വെയ്ക്കുന്ന പ്രധാന താരങ്ങൾ. 45 കോടി രൂപ മുംബൈയ്ക്ക് ലേലത്തിൽ ചിലവഴിക്കാം.

Content Highlights: Yuzvendra Chahal will be bid by Mumbai Indians says Akash Chopra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us