ബ്രണ്ടൻ കിങ്ങിനും കീസി കാർട്ടിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെതിരെ വിൻഡീസിന് ആധികാരിക വിജയം

ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ഓപണർ ഫിൽ സോൾട്ട് ആണ് ഇം​ഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും നേടിയ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ വിജയം. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ഓപണർ ഫിൽ സോൾട്ട് ആണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഇം​ഗ്ലണ്ടിനെ കരകയറ്റിയത്. 24 റൺസിനിടെ ഇം​ഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഫിൽ സോൾട്ട് 74, സാം കരൺ 40, ഡാൻ മൗസ്ലി 57 എന്നിവരുടെ മികവിലാണ് ഇം​ഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.

മറുപടി ബാറ്റിങ്ങിൽ ടീം സ്കോർ 42ൽ നിൽക്കെ 19 റൺസെടുത്ത എവിൻ ലീവ്സിന്റെ വി​ക്കറ്റ് വിൻഡീസിന് നഷ്ടമായി. എന്നാല്‍ ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും ക്രീസിൽ ഒന്നിച്ചതോടെ വിൻഡീസ് സം​ഘത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ബ്രണ്ടൻ കിങ് 102 റൺസെടുത്താണ് പുറത്തായത്. കീസി കാർട്ടി 119 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്തു. ബ്രണ്ടൻ കിങ് പുറത്തായതോടെ ക്യാപ്റ്റൻ ഷായി ഹോപ്പ് ക്രീസിലെത്തി. വിൻഡീസ് വിജയം നേടുമ്പോൾ ഹോപ്പ് അഞ്ച് റൺസുമായി ക്രീസിൽ നിന്നു.

Content Highlights: Carty and King hundreds ace the chase to seal West Indies a 2-1 ODI series win

dot image
To advertise here,contact us
dot image