ബോർഡർ-​ഗാവസ്കർ ട്രോഫിയ്ക്കായി പ്രതീക്ഷ ഉയർത്തി ധ്രുവ് ജുറേൽ; ഇന്ത്യ എയ്ക്കായി വീരോചിത പോരാട്ടം

ബോർഡർ-​ഗാവസ്കർ ട്രോഫി മുന്നിൽ കണ്ട് ഓസീസിലേക്കയച്ച കെ എൽ രാഹുലിന് തിളങ്ങാനായില്ല.

dot image

ഈ മാസം ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ഓസ്ട്രേലിയ എയ്ക്കെതിരായ നാല് ദിവസത്തെ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്ക് രക്ഷകനായി. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 11 റൺസെന്ന് തകർന്ന ഇന്ത്യ എയെ 161 എന്ന സ്കോറിൽ എത്തിച്ചത് ജുറേലിന്റെ വീരോചിത പോരട്ടമാണ്. 186 പന്തുകൾ നേരിട്ട് ആറ് ഫോറും രണ്ട് സിക്സും സഹിതം 80 റൺസുമായി ഒമ്പതാമനായാണ് ജുറേൽ കളം വിട്ടത്. ബോർഡർ-​ഗാവസ്കർ ട്രോഫി മുന്നിൽ കണ്ട് ഓസീസിലേക്കയച്ച കെ എൽ രാഹുലിന് തിളങ്ങാനായില്ല.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ, ഇന്ത്യ എയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരൻ പൂജ്യം, കെ എൽ രാഹുൽ നാല്, സായി സുദർശൻ പൂജ്യം, റുതുരാജ് ഗെയ്ക്ക്‌വാദ്‌ നാല് എന്നിങ്ങനെയായിരുന്നു മുൻനിരയിലെ സ്കോറുകൾ. ജുറേലിനെ കൂടാതെ ദേവ്ദത്ത് പടിക്കൽ 26, നിതീഷ് കുമാർ റെഡ്ഡി 16, പ്രസിദ്ധ് കൃഷ്ണ 14 എന്നിവരാണ് ഇന്ത്യ എ നിരയിലെ രണ്ടക്കം കടന്ന സ്കോറുകൾ.

ഓസ്ട്രേലിയ എയ്ക്കായി മൈക്കൽ നെസർ നാല് വിക്കറ്റുകളെടുത്തു. ബീയു വെബ്സ്റ്റർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ എയ്ക്കെതിരായ ആദ്യ അനൗദ്യോ​ഗിക ടെസ്റ്റിൽ ഓസ്ട്രേലിയ എയ്ക്കായിരുന്നു വിജയം.

Content Highlights: Dhruv Jurel scores fighting 80 in second unofficial Test against Australia A

dot image
To advertise here,contact us
dot image