ബിസിസിഐക്ക് സന്ദേശം; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

തുടർച്ചയായ രണ്ടാം മത്സരത്തിലും ശ്രേയസ് സെഞ്ച്വറി നേട്ടം പിന്നിട്ടിരിക്കുകയാണ്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി തന്നെ ടെസ്റ്റ് ടീമിൽ നിന്നൊഴിവാക്കിയ ബിസിസിഐ നടപടിയിൽ പ്രതികരിച്ച് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ‍ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മുംബൈ താരമായി ശ്രേയസ് 233 റൺസാണ് അടിച്ചുകൂട്ടിയത്. 228 പന്തിൽ 24 ഫോറും ഒമ്പത് സിക്സും സഹിതമാണ് അയ്യരുടെ ഇരട്ട സെഞ്ച്വറി നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 550 റൺസ് പിന്നിട്ടു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ശ്രേയസ് സെഞ്ച്വറി നേട്ടം പിന്നിട്ടിരിക്കുന്നത്. മുമ്പ് മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും ശ്രേയസ് സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിം​ഗ്സിൽ 190 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 142 റൺസാണ് ശ്രേയസ് നേടിയത്.
പിന്നാലെ മത്സരത്തിൽ മുംബൈ ഒമ്പത് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ഈ വർഷം ആദ്യമാണ് ശ്രേയസ് പുറംവേദനയുണ്ടെന്ന് പറഞ്ഞ് ഇന്ത്യൻ ടീമിന് പുറത്ത് പോകുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുകയും ചെയ്തത്. എന്നാൽ താരത്തിന് പരിക്കില്ലെന്ന് അക്കാദമയിൽ നിന്ന് ബിസിസിഐയെ അറിയിച്ചു. തുടർന്ന് രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐ ശ്രേയസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ ശ്രേയസിന് ദേശീയ ടീമിലെ കരാർ നഷ്ടമായി. പിന്നാലെ ഐപിഎല്ലിൽ ശ്രേയസ് അയ്യർ നായകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാംപ്യന്മാരായി. ഇതോടെ ഇന്ത്യയുടെ ഏകദിന ടീമിൽ ശ്രേയസ് തിരിച്ചെത്തി. എന്നാൽ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനായി ശ്രേയസിന്റെ കാത്തിരിപ്പ് തുടരുകയാണ്.

Content Highlights:  Shreyas Iyer makes strong statement with quick-fire 233 vs Odisha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us