കൊൽക്കത്ത ഒഴിവാക്കിയ താരങ്ങൾ രഞ്ജിയിൽ 'സൂപ്പർ ഫോമിൽ'; ശ്രേയസിന് പിന്നാലെ സെഞ്ച്വറിയുമായി വെങ്കടേഷും

മധ്യപ്രദേശ് താരമായ വെങ്കടേഷ് അയ്യർ ബിഹാറിനെതിരെ സെഞ്ച്വറി നേട്ടത്തോടെയാണ് തന്നെ നിലനിർത്താത്ത ടീമിന് വലിയ സന്ദേശം നൽകിയത്.

dot image

ശ്രേയസ് അയ്യർക്ക് പിന്നാലെ കൊൽക്കത്തൻ നൈറ്റ് റൈഡേഴ്‌സ് റീട്ടെൻഷൻ ലിസ്റ്റിൽ ഉൾപെടുത്താതിരുന്ന വെങ്കടേഷ് അയ്യരും രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനവുമായി മറുപടി നൽകുന്നു. മധ്യപ്രദേശ് താരമായ വെങ്കടേഷ് അയ്യർ ബിഹാറിനെതിരെ സെഞ്ച്വറി നേട്ടത്തോടെയാണ് തന്നെ നിലനിർത്താത്ത ടീമിന് വലിയ സന്ദേശം നൽകിയത്. 176 പന്തുകൾ നേരിട്ട വെങ്കടേഷ് 17 ഫോറുകളും നാല്സിക്സറുകളുമടക്കം 174 റൺസാണ് നേടിയത്. നേരത്തെ ടീം തന്നെ നിലനിർത്താത്തതിൽ വിഷമമുണ്ടെന്നും മെഗാ ലേലത്തിൽ തന്നെ വിളിക്കുമെന്നാണ് കരുതുന്നതെന്നും ഓൾ റൗണ്ടർ കൂടിയായ താരം പറഞ്ഞിരുന്നു.

'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു ടീമായിരുന്നില്ല എനിക്ക്. താരങ്ങളുടെയോ കൂട്ടമോ മാനേജ്‌മെന്റോ ആയിരുന്നില്ല, ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ ടീം തന്നെ നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. ഇപ്പോൾ ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് ഞാൻ ലേലത്തെ നോക്കി കാണുന്നതെന്നും കൊൽക്കത്ത തന്നെ ലേലത്തിൽ വിളിക്കുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും വെങ്കടേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേ സമയം ഒഡീഷയ്ക്കെതിരായ മത്സരത്തിലായിരുന്നു മുംബൈ താരമായ ശ്രേയസ് 233 റൺസാണ് അടിച്ചുകൂട്ടിയത്. 228 പന്തിൽ 24 ഫോറും ഒമ്പത് സിക്സും സഹിതമാണ് അയ്യരുടെ ഇരട്ട സെഞ്ച്വറി നേട്ടം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ശ്രേയസ് സെഞ്ച്വറി നേട്ടം പിന്നിട്ടിരിക്കുന്നത്. മുമ്പ് മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും ശ്രേയസ് സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിം​ഗ്സിൽ 190 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 142 റൺസാണ് ശ്രേയസ് നേടിയത്. പിന്നാലെ മത്സരത്തിൽ മുംബൈ ഒമ്പത് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ക്യാപ്റ്റനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞ സീസൺ കിരീടം നേടിക്കൊടുത്തിട്ടും ശ്രേയസിനെ ടീം മാനേജ്‌മെന്റ് നിലനിർത്തിയിരുന്നില്ല. പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഐപിഎൽ ടീമിന് പുറമെ ബിസിസിഐയും കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയ്ക്കും വരാനിരിക്കുന്ന ഓസീസ് പരമ്പരയ്ക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എ- ഓസീസ് എ ചതുർദിന ടൂർണമെന്റിൽ നിന്നും താരം അവഗണിക്കപ്പെട്ടിരുന്നു.

Content Highlights: Venkatesh Iyer in Ranji Trophy, Responds to KKR Release with a Century!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us