ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാന്‍ സ്റ്റാർ ഓള്‍റൗണ്ടര്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

dot image

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. 2025ല്‍ പാകിസ്താന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് 39കാരനായ താരം ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏകദിന ക്രിക്കറ്റ് മതിയാക്കിയാലും മുഹമ്മദ് നബി ടി20യില്‍ തുടരുമെന്നും നസീബ് ഖാന്‍ വ്യക്തമാക്കി.

'അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മുഹമ്മദ് നബി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന തന്റെ ആഗ്രഹം അദ്ദേഹം ബോര്‍ഡിനെ അറിയിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷവും അദ്ദേഹം തന്റെ ടി20 കരിയര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള പ്ലാന്‍ അതാണ്', നസീബ് ഖാന്‍ പറഞ്ഞു. ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് നസീബ് ഇക്കാര്യം തുറന്നുപറഞ്ഞത്.

അഫ്ഗാന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ് മുഹമ്മദ് നബി. 2009ല്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ അഫ്ഗാന്റെ ഏകദിന ടീമിലെ നിര്‍ണായക താരവുമാണ് അദ്ദേഹം. അഫ്ഗാനെ പ്രതിനിധീകരിച്ച് ഇറങ്ങിയ 165 ഏകദിന മത്സരങ്ങളില്‍നിന്ന് 27.30 റണ്‍സ് ശരാശരിയില്‍ 3549 റണ്‍സാണ് നബി അടിച്ചുകൂട്ടിയിട്ടുള്ളത്. കൂടാതെ 171 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlights: Afghanistan Cricketer Mohammad Nabi to retire from ODIs after 2025 Champions Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us