ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേട്ടം ആവർത്തിച്ച സഞ്ജു സാംസണിന് അഭിനന്ദനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്ററേറ്റർ ഹർഷ ഭോഗ്‌ല. എല്ലാ മൽസരവും കളിക്കേണ്ട താരമാണ് സഞ്ജുവെന്നും അതിനുള്ള പ്രതിഭയും അർഹതയും താരത്തിനുണ്ടെന്നും ഭോഗ്‌ല എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സഞ്ജുവിനെതിരെ പലപ്പോഴും വിമർശനം ഉന്നയിച്ചവർ വരെ ഇപ്പോൾ പ്രശംസകൾ കൊണ്ട് മൂടുന്നതും പിന്തുണയ്ക്കുന്നതും കാണുമ്പോൾ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകൻ കൂടിയായ ഭോഗ്‌ല പറഞ്ഞു.
ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.
Special player. Special talent. There is a reason he should be in your T20 team everyday. So happy that it is all coming together for #SanjuSamson. You get landmarks when you don't play for them. #Back2BackT20Centuries.
— Harsha Bhogle (@bhogleharsha) November 8, 2024
സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. 18 പന്തിൽ 33 റൺസ് നേടിയ തിലക് വർമയും 17 പന്തിൽ 21 റൺസെടുത്ത സൂര്യകുമാർ യാദവും ഭേദപ്പെട്ട പ്രകടനം നടത്തി. ഏഴ് റൺസെടുത്ത അഭിഷേക് ശർമയും രണ്ട് റൺസെടുത്ത ഹർദിക് പാണ്ഡ്യയും 11 റൺസെടുത്ത റിങ്കു സിങും ഏഴ് റൺസെടുത്ത അക്സർ പട്ടേലും എളുപ്പത്തിൽ മടങ്ങി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ തകർത്ത് കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.
Content Highlights: harsha bhogle on sanju samson century perfomance vs south africa