ഹാരിസ് റൗഫിന് അഞ്ച് വിക്കറ്റ്, ഓപ്പണർമാരുടെ വെടിക്കെട്ട്; ഓസീസിനെതിരെ പാകിസ്താന് ഒമ്പത് വിക്കറ്റ് ജയം

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്സിതാന് മികച്ച തുടക്കമാണ് ഓപ്പണർമാരിൽ നിന്നും ലഭിച്ചത്

dot image

ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകർത്തെറിഞ്ഞ് പാകിസ്താൻ. അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 71 പന്തില്‍ 82 റണ്‍സ് നേടിയ സെയിം അയൂബാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. അബ്‌ദുള്ള ഷഫീഖ് 69 പന്തിൽ പുറത്താവാതെ 64 റൺസ് നേടി. 20 പന്തിൽ 15 റൺസ് നേടി ബാബർ അസമും പുറത്താകാതെ നിന്നു.

എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകര്‍ത്തത്. പാക് നിരയിൽ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് നേടി. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്സിതാന് മികച്ച തുടക്കമാണ് ഓപ്പണർമാരിൽ നിന്നും ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ് - അബ്‌ദുള്ള ഷെഫീഖ് സഖ്യം 137 റണ്‍സ് ചേര്‍ത്തു. അയൂബിനെ ആഡം സാംപയാണ് പുറത്താക്കിയത്. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയൂബിന്റെ ഇന്നിങ്‌സ്. പിന്നീട് ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഷെഫീഖ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷെഫീഖിന്റെ ഇന്നിങ്‌സ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയിൽ സ്മിത്ത് ഒഴികെ ആർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല. 35 ഓവറിൽ എല്ലാവരും പുറത്താവുകയും ചെയ്തു.

Content Highlights: Rauf, Ayub and abdulla hand Pakistan first ODI win in Australia since 2017

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us