നിർത്തിയിടത്ത് നിന്നും തുടങ്ങി സഞ്ജു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ ഫിഫ്റ്റി

വെറും 27 പന്തിലാണ് താരം അർധ ശതകം പൂർത്തിയാക്കിയത്

dot image

ബംഗ്ലാദേശിനെതിരെ നിർത്തിയിടത്ത് നിന്നും വെടിക്കെട്ട് തുടർന്ന് സഞ്ജു സാംസൺ. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 27 പന്തിലാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. മൂന്ന് ഫോറും അഞ്ചു സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ 8 ഓവറിൽ 81 റൺസ് കടന്നു. 13 പന്തിൽ 18 റൺസെടുത്ത് സൂര്യകുമാർ യാദവും മികച്ച പിന്തുണയുമായി ക്രീസിലുണ്ട്. ഏഴ് റൺസെടുത്ത അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Also Read:

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു ..മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ കീറി കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

Content Highlights: Sanju Samson fifty vs South africa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us