സ‍ഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ ട്രെന്റിങ്ങായി ജാക് കാലിസ്; കാരണമിതാണ്

അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് ഇതിഹാസം സമൂഹമാധ്യമങ്ങളിൽ തരം​ഗമായത് എങ്ങനെയെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി 20യിൽ സഞ്ജു സാംസണിന്റെ തകർപ്പൻ സെ‍ഞ്ച്വറിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി മുൻ താരം ജാക് കാലിസ് മാറിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് ഇതിഹാസം സമൂഹമാധ്യമങ്ങളിൽ തരം​ഗമായത് എങ്ങനെയെന്നാണ് ആരാധകർ അന്വേഷിക്കുന്നത്. ഇതിന് പിന്നിൽ മറ്റൊരു കാരണമാണുള്ളതെന്നതാണ് യാഥാർത്ഥ്യം.

ഐലൻഡ് ക്രിക്കറ്റിന്റെ സമൂഹമാധ്യമങ്ങളിലെ ഒരു ചോദ്യത്തോട് പ്രതികരിച്ചതാണ് ആരാധകർ. ഓസ്ട്രേലിയ, ഇന്ത്യ, ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകളെ ഒഴിവാക്കിയാൽ മറ്റ് ക്രിക്കറ്റ് ടീമുകളിൽ നിന്നും ഏക്കാലത്തെയും മികച്ച താരത്തെ തിരഞ്ഞെടുക്കുവാനാണ് ഐലൻഡ് ക്രിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി 2,500 ഓളം കമന്റുകളാണ് ജാക് കാലിസിന്റെ പേര് പറഞ്ഞത്.

'ലോകത്തിലെ എല്ലാ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെയും എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ പേര് എടുത്താൽ അതിൽ കാലിസിന്റെ പേരുണ്ടാവും' എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. 'കാലിസിനെക്കാൾ മികച്ച മറ്റൊരു താരത്തെ കാണിച്ച് തരൂ, ജീവിതകാലം മുഴുവൻ ‍ഞാൻ കാത്തിരിക്കാം.' മറ്റൊരു ആരാധകൻ പറഞ്ഞത് ഇങ്ങനെ.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിന്നുയർന്ന എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ജാക് കാലിസ്. ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും വലിയ റൺവേട്ടക്കാരിൽ 13,289 റൺസോടെ സച്ചിനും റിക്കി പോണ്ടിങ്ങിനും പിന്നിൽ മൂന്നാമതുണ്ട് കാലിസ്. ഏകദിന ക്രിക്കറ്റിൽ 11,579 റൺസാണ് കാലിസിന്റെ സമ്പാദ്യം. ടെസ്റ്റിൽ 292ഉം ഏകദിനത്തിൽ 213ഉം വിക്കറ്റുകളും കാലിസ് നേടിയിട്ടുണ്ട്.

Content Highlights: Jacques Kallis trends in India for this reason right after Sanju Samson's brilliance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us