വിമർശനത്തെ ഒരമാക്ക്, ഉൻ ലക്ഷ്യത്തെ മരമാക്ക്, ചീറ്റ മാതിരി അറൈവല് ആയിരിക്കാറ്, ചേട്ടാ അടിച്ചുകേറിവാ!

സഞ്ജു സെഞ്ച്വറി തികച്ചപ്പോഴുള്ള തമിഴ് കമന്ററിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

dot image

തുടർച്ചയായ രണ്ടാം ടി20 മത്സരത്തിലും സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. പല കോണിൽ നിന്നും താരത്തിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. സ്ഥിരതയുടെയും മറ്റും പ്രശ്നങ്ങൾ പറഞ്ഞ് വിമർശനം ഉന്നയിച്ചവരും ഇപ്പോൾ സഞ്ജുവിന്റെ പ്രതിഭ അംഗീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. മലയാളി താരമെന്ന നിലയിൽ മലയാളികളും സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ സഞ്ജു സെഞ്ച്വറി തികച്ചപ്പോഴുള്ള തമിഴ് കമന്ററിയാണ് വൈറലായിരിക്കുന്നത്. ജിയോ സിനിമയിൽ ചില പ്രധാന പ്രാദേശിക ഭാഷകൾ കൂടി തത്സമയ സംപ്രേഷണത്തിന് കമന്ററിയായി ഉപയോഗിക്കുന്നുണ്ട്. ഇതിലുള്ള വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

വിമർശനത്തെ ഒരമാക്ക്, ഉൻ ലക്ഷ്യത്തെ മരമാക്ക്, ചീറ്റ മാതിരി അറൈവല് ആയിരിക്കാറ്, ചേട്ടാ അടിച്ചുകേറിവാ! എന്നിങ്ങനെ പോകുന്നു വൈറൽ പ്രയോഗങ്ങൾ. വിമർശനത്തെ ഒരു ഭാഗത്ത് മാറ്റി നിർത്തി ലക്ഷ്യത്തെ മരം പോലെ വലുതായി കണ്ട് മുന്നോട്ട് പോവുക എന്നതാണ് ഉദ്ദേശം. സഞ്ജു ചേട്ടൻ ചീറ്റപ്പുലി പോലെ കുതിച്ചെത്തിയിരിക്കുന്നു എന്നും രസകരമായ ഭാഷയിൽ പറയുന്നു. ഇതിനൊപ്പം അടുത്തിടെ വൈറലായ 'അടിച്ചു കേറി വാ മോനെ', 'മനസ്സിലായോ സാറെ, മനസ്സിലായി സാറെ!' തുടങ്ങി സിനിമാ ഡയലോഗുകളും കമന്ററേറ്റർമാർ ഉപയോഗിക്കുന്നുണ്ട്.

അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്.

ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി. സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ജയം നേടുകയും ചെയ്തു.

Content Highlights: Tamil viral commantary of Sanju Samson century vs Southafrica

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us