രഞ്ജിയിലെ ചരിത്ര നേട്ടം; ജലജ്‌ സക്‌സേനയ്ക്ക് കേരള ക്രിക്കറ്റിന്റെ ആദരം

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മാത്രം 9,000ത്തിലധികം റൺസും 600ലധികം വിക്കറ്റുകളും ജലജ് നേടിയിട്ടുണ്ട്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 6000 റൺസും 400 വിക്കറ്റുകളും സ്വന്തമാക്കിയ ജലജ് സക്സേനയെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരം ഹയാത് റീജൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ 10 ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേര്‍ന്ന് ജലജിന് സമ്മാനിച്ചു.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 2016-17 സീസൺ മുതലാണ് മധ്യപ്രദേശ് മുൻ താരമായിരുന്ന ജലജ് കേരള ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമായത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മാത്രം 9,000ത്തിലധികം റൺസും 600ലധികം വിക്കറ്റുകളും ജലജ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് സ്വന്തമാക്കി. 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി.

രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ 10-ാം സ്ഥാനത്താണ് കേരളാ താരം ഇപ്പോൾ. 2005ൽ മധ്യപ്രദേശ് ക്രിക്കറ്റിലാണ് ജലജിന്റെ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. 2014-15 സീസണിൽ ചാംപ്യൻസ് ലീ​ഗ് ക്രിക്കറ്റിൽ ജലജ് മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്നു. 2021ലെ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെയും ഭാഗമായിരുന്നു ജലജ്.

Content Highlights: Kerala Cricket Association honored Jalaj Saxena for his remarkable performance in Indian Domestic Circuit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us