ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പെർത്തിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിൽ ഓപണിങ് ബാറ്ററായി നഥാൻ മക്സ്വീനി ഇടം പിടിച്ചു. വിരമിച്ച താരം ഡേവിഡ് വാർണറിന് പകരക്കാരനായി മക്സ്വീനി ഓപണറുടെ റോളിലെത്തും. ഉസ്മാൻ ഖ്വാജയാണ് സഹഓപണർ. നിലവിൽ പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിലും ട്വന്റി 20 പരമ്പരയിലും ഓസ്ട്രേലിയൻ നായകനായ ജോഷ് ഇംഗ്ലീഷും ബോർഡർ-ഗാവസ്കർ ട്രോഫിക്കുള്ള ആദ്യ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ നായകനായ 18 അംഗ ടീമിനെയാണ് ഇന്ത്യ ഓസ്ട്രേലിയൻ പരമ്പരയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം- പാറ്റ് കമ്മിൻസ് (ക്യപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, ഉസ്മാൻ ഖ്വാജ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദര്‍.
Content Highlights: McSweeney set to open against India in 1st Test, Inglis included in Australia squad