'അന്ന് ആദ്യം കണ്ടപ്പോൾ ഷാരൂഖ് ഖാനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു'; തുറന്നുപറഞ്ഞ് പാറ്റ് കമ്മിൻസ്

'ഒരു ടീമിന്റെ ഉടമയായും ലീഡറായും ഇതിലും മികച്ചൊരാൾ ഉണ്ടാവില്ല'

dot image

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. ആദ്യമായി ഷാരൂഖ് ഖാനെ നേരിൽ കണ്ടപ്പോൾ അയാൾ ആരെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് എനിക്ക് 18 അല്ലെങ്കിൽ 19 വയസ് ഉണ്ടാവും. ഞാൻ ഒരിക്കലും ഒരു ബോളിവുഡ് സിനിമ കണ്ടിട്ടില്ല. ഒരു ശാന്തസ്വഭാവക്കാരനായ വ്യക്തി, അയാൾക്ക് ചുറ്റും വലിയ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾ അയാളോട് സംസാരിക്കാൻ മടിക്കുന്നുണ്ടായിരുന്നു. ഈ മനുഷ്യന് അസാധാരണമായ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നി. എപ്പോഴും സന്തോഷവാനായ വ്യക്തി, ഏറെ സുന്ദരൻ, ഒരു ടീമിന്റെ ഉടമയായും ലീഡറായും ഇതിലും മികച്ചൊരാള്‍ ഉണ്ടാവില്ല. പാറ്റ് കമ്മിൻസ് പ്രതികരിച്ചു.

ഷാരൂഖ് ഖാൻ എപ്പോഴും ടീമിലെ താരങ്ങളോട് ഒരു കാര്യം മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളു. ക്രിക്കറ്റ് ആസ്വദിക്കണം, സ്വതന്ത്രമായി കളിക്കണം. മറ്റ് പല ടീമിന്റെയും ഉടമകൾ ഒരുപാട് സമ്മർദ്ദം ടീമിലെ താരങ്ങൾക്ക് നൽകാറുണ്ട്. എന്നാൽ ഷാരൂഖ് ഖാൻ തന്റെ ടീമിലെ താരങ്ങളിൽ നിന്ന് സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നത് വലിയ കാര്യമാണ്. പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുമ്പ് രണ്ട് തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു പാറ്റ് കമ്മിൻസ്. 2014ൽ കൊൽ‌ക്കത്ത താരമായാണ് കമ്മിൻസിന്റെ ഐപിഎൽ അരങ്ങേറ്റം. അന്ന് കൊൽക്കത്ത ഐപിഎൽ ജേതാക്കളായിരുന്നു. 2017ൽ കമ്മിൻസ് ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു. പിന്നീട് 2021ലാണ് കമ്മിൻസ് ഐപിഎൽ കളിച്ചത്. കൊല്‍ക്കത്തയുടെ താരമായിട്ടായിരുന്നു കമ്മിന്‍സിന്‍റെ തിരിച്ചുവരവ്.

2023ലെ ഐപിഎല്ലിൽ കളിക്കാതെ ഏകദിന ക്രിക്കറ്റിൽ കമ്മിൻസ് ശ്രദ്ധ ചെലുത്തി. ഇതിന്റെ ഫലമായി ഓസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് നേടി നൽകിയ നായകനായി കമ്മിൻസ്. പിന്നാലെ 2024ലെ ഐപിഎല്ലിൽ 20.5 കോടി രൂപയ്ക്ക് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഐപിഎല്ലിൽ സൺറൈസേഴ്സിനെ ഫൈനലിൽ എത്തിക്കാനും കമ്മിൻസിന്റെ നേതൃമികവിന് സാധിച്ചു.

Content Highlights: Pat Cummins' stunning revelation of witnessing Shah Rukh Khan's for the first time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us