ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പെർത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ബൗണ്‍സി ആൻഡ് പേസ് ട്രാക്കെന്ന് പിച്ച് ക്യൂറേറ്റര്‍. പിച്ച് ഹെഡ് ക്യൂറേറ്റര്‍ ഐസക് മക്ഡൊണാള്‍ഡ് വെളിപ്പെടുത്തിയത് പോലെയുള്ള പിച്ചാണ് ഓസ്‌ട്രേലിയയിൽ ഒരുങ്ങുന്നതെങ്കിൽ മത്സരം വിജയിക്കാൻ ഇന്ത്യ പാടുപെടും. ഹോം ഗ്രൗണ്ടിലെ സ്പിന്നിന് അനുകൂലമായി ഒരുക്കിയ സാഹചര്യത്തില്‍ നിന്നാണ് ഇന്ത്യ വരുന്നത് എന്നതാണ് അതിനൊരു പ്രധാന കാരണം. സ്പിന്നിനെ തന്നെ നേരിടാൻ ഏറെ ബുദ്ധിമുട്ടി ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യയ്ക്ക് ഓസീസ് മണ്ണിൽ അത്ര പരിചതമല്ലാത്ത പേസും ബൗൺസും കൂടുതൽ വെല്ലുവിളിയാകും.
പെർത്തിൽ ഇന്ത്യയ്ക്ക് വലിയ ട്രാക്ക് റെക്കോർഡുമില്ല എന്നതും ശ്രദ്ധേയമാണ്. പ്രശസ്തമായ വാക്ക പിച്ചില്‍ ഉപയോഗിക്കുന്ന അതേ പ്രാദേശിക കളിമണ്ണും പുല്ലുമാണ് പെർത്തിലെ ഒപ്റ്റസ് പിച്ചിലും ഉപയോഗിച്ചിരിക്കുന്നത്. 60,000 കാണികളെ ഉൾകൊള്ളുന്ന ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെ മാത്രം ടെസ്റ്റായിരിക്കുമിത്. പിച്ചില്‍ ഏകദേശം 10 മില്ലിമീറ്റര്‍ പുല്ലായിരിക്കും അവശേഷിക്കുക. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നയിക്കുന്ന ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അനുയോജ്യമായ പ്രതലമായിരിക്കും ഈ പുല്ലുകളുടെയും മണ്ണിന്റെയും വിന്യാസം നൽകുക. അത് കൊണ്ട് തന്നെ ഇന്ത്യൻ ബാറ്റർമാർക്ക് അതിജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
കഴിഞ്ഞ ഡിസംബറിൽ നടന്ന ടെസ്റ്റിൽ പാകിസ്താൻ ഓസീസ് പേസ് നിരയ്ക്കതിരെ 89 റൺസിന് ഇവിടെ ഓൾ ഔട്ടായിരുന്നു. പാക് പേസർക്ക് മുന്നിൽ അന്ന് ഓസീസ് ബാറ്റർമാരും വിറച്ചു. താന്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രതലങ്ങളിലൊന്നായി ലബുഷെയ്ന്‍ പിന്നീട് ഈ പിച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിയിരുന്നു.
' കഴിഞ്ഞ തവണ ഇന്ത്യൻ പേസ് ബൗളർമാരും ഓസീസ് പേസർമാരും വേഗത്തിന്റെ കാര്യത്തില്‍ തുല്യരായിരുന്നു. ഈ വര്‍ഷവും ഞാന്‍ അത് തന്നെ പ്രതീക്ഷിക്കുന്നു. ബൗളർമാർക്കായിരിക്കും കൂടുതൽ പിന്തുണ ലഭിക്കുകയെന്നും എന്നാൽ പ്രഗത്ഭരായ ബാറ്റര്‍മാര്‍ക്ക് സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിയുമെന്നും പിച്ച് ഹെഡ് ക്യൂറേറ്റര്‍ ഐസക് മക്ഡൊണാള്‍ഡ് പറഞ്ഞു.
Content Highlights: Icc Champions trophy pitch curator opinion on perth pitch