ശരിക്കും അയാളെ എനിക്ക് ഭയമുണ്ട്!; ടി20 ക്രിക്കറ്റിലെ 'ഗോട്ടിനെ' തിരഞ്ഞെടുത്ത് ഹെൻഡ്രിച്ച് ക്ലാസൻ

ജിയോ സിനിമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ക്ലാസൻ തന്റെ മനസ്സ് തുറന്നത്.

dot image

ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് ഉത്തരം നൽകി ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഹെൻഡ്രിച്ച് ക്ലാസൻ. ജിയോ സിനിമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ക്ലാസൻ തന്റെ മനസ്സ് തുറന്നത്. നിലവിലെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയാണ് താരം 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ആയി തിരഞ്ഞെടുത്തത്. ടി20 ക്രിക്കറ്റിലെ സൂര്യയുടെ കഴിവും സ്ഥിരതയും മുൻനിർത്തിയാണ് തന്റെ അഭിപ്രായമെന്നും ക്ലാസൻ പറഞ്ഞു.

താൻ കളിക്കാനേറെ ഇഷ്ടപെടുന്ന ഷോട്ടുകൾ സൂര്യയുടേതും ഡിവില്ലേഴ്‌സിന്റേതുമാണെന്ന് പറഞ്ഞ ക്ലാസൻ സൂര്യയുടെ പല ഷോട്ടുകളും അനുകരിക്കാൻ ഭയമാണെന്നും പറഞ്ഞു. പരമ്പരാഗത ഷോട്ടുകളെ ധിക്കരിച്ചാണ് ഇരുവരും കളിക്കുന്നത്, ഇരുവർക്കും മൈതാനം 360 ഡിഗ്രിയാണ്. എവിടെയും ഷോട്ട് കണ്ടെത്താൻ ഇവർക്ക് കഴിയും. അതിന് അസാധാരണ കഴിവും ധൈര്യവും വേണം, ക്ലാസൻ പറഞ്ഞു.

Content Highlights: Heinrich Klassen on 'goat' in t20 cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us