ഇന്ത്യയെ പുറത്താക്കണം, പുതിയ ടീമിനെ പങ്കെടുപ്പിക്കണം; ചാമ്പ്യൻസ് ട്രോഫി വേദി വിവാദത്തിൽ മുഹമ്മദ് ആമിർ

വേദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും വടംവലി തുടരുന്നതിനിടെയാണ് പ്രതികരണവുമായിപാക് താരം മുഹമ്മദ് ആമിർ രം​ഗത്തെത്തിയത്.

dot image

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ വേദിയുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കത്തുന്നു. വേദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും വടംവലി തുടരുന്നതിനിടെ പ്രതികരണവുമായി പാക് താരം മുഹമ്മദ് ആമിർ കൂടി രംഗത്തെത്തി.

ഇന്ത്യയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നും പകരം ടൂൺമെന്റിലേക്ക് പുതിയ ടീമിനെ നിശ്ചയിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് ബോർഡ് തയ്യാറാവണമെന്നും മുഹമ്മദ് ആമിർ പറഞ്ഞു.

'ഇന്ത്യ കാരണം മറ്റുള്ള രാജ്യങ്ങൾ കൂടി ബുദ്ധിമുട്ടുകയാണ്. ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനങ്ങൾക്ക് വഴങ്ങി കൊടുക്കുകയല്ല ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡ് എന്ന നിലയിൽ ഐസിസി ചെയ്യേണ്ടത്, മറ്റ് ടീമുകൾക്കില്ലാത്ത എന്ത് സുരക്ഷാ പ്രശ്‍നങ്ങളാണ് പാകിസ്താനിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ളത്?' മുഹമ്മദ് ആമിറിന്റെ പ്രസ്താവന ഇങ്ങനെ.

അതേ സമയം സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാൻ വരില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബിസിസിഐ. ഇന്ത്യയുടെ മത്സരം ദുബായിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ കളി നടത്തണമെന്ന ആവശ്യവും ബിസിസിഐ ഉന്നയിച്ചിരുന്നു. എന്നാൽ ഇത് വരെയും പാക് ക്രിക്കറ്റ് ബോർഡ് ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇതിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫി 2025 ലെ വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നതിനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതായും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുന്നതടക്കം ആലോചിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്.

അവസാനമായി 2008 ഏഷ്യ കപ്പിലാണ് പാകിസ്താനിൽ ഇന്ത്യ അവസാനമായി കളിച്ചത്. 2023ൽ പാകിസ്താനിൽ ഏഷ്യ കപ്പ് ടൂർണമെന്റ് നടന്നപ്പോഴും ഇന്ത്യ പാക്സിതാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. ഹൈബ്രിഡ്‌ രീതിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടത്തിയിരുന്നത്.

Content Highlights: Former pak player Mohammad Amir on champions trophy venue controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us