ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ ഇന്ത്യയ്ക്ക് 220 ന്റെ മികച്ച ടോട്ടൽ. സെഞ്ച്വറിയുമായി തിലക് വർമയും അർധ സെഞ്ച്വറിയുമായി അഭിഷേക് ശർമയും ആഞ്ഞടിച്ചപ്പോൾ സെഞ്ചൂറിയനിൽ റൺ മഴ പെയ്തു. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഈ മത്സരത്തിലും ജാൻസന് മുമ്പിൽ സഞ്ജു ക്‌ളീൻ ബൗൾഡായപ്പോൾ അഭിഷേക് ശർമ വമ്പൻ തിരിച്ചുവരവ് നടത്തി. നേരിട്ട രണ്ടാം പന്തിലാണ് സഞ്ജു വീണത്. രണ്ട് തുടർച്ചയായ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജുവിന്റെ രണ്ടാം ഡക്കാണിത്.
25 പന്തിൽ അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളുമടക്കം 50 റൺസ് നേടിയാണ് അഭിഷേക് ശർമ്മ മടങ്ങിയത്. 56 പന്തിൽ ഏഴ് സിക്സറുകളും എട്ട് ഫോറുകളുമടക്കം 107 റൺസാണ് തിലക് വർമ നേടിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. 16 പന്തിൽ 18 റൺസെടുത്ത് പാണ്ഡ്യയും എളുപ്പത്തിൽ മടങ്ങി. 13 പന്തിൽ എട്ട് റൺസ് മാത്രമെടുത്താൻ റിങ്കു സിങ് മടങ്ങിയത്. ടി 20 യിൽ അരങ്ങേറിയ രമൺദീപ് സിങ് ആറ് പന്തുകളിൽ നിന്ന് 15 റൺസ് നേടി . ആദ്യ പന്തിൽ തന്നെ സിക്സർ നേടിയായിരുന്നു രമൺദീപിന്റെ തുടക്കം. ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജ്, സിമെലെൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Here to stay 💎
— CricXtasy (@CricXtasy) November 13, 2024
Tilak Varma promoted to no.3 and smashes a memorable ton. 💯🌟 pic.twitter.com/ev4CmB7zMu
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്‌ഡൻ മാർക്രം ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം 61 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
Content Highlights: century for Thilak varma, half century for Abhishek shrma; 3rd t20 India vs South africa